ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളും -മിഥുൻ രമേശ്

 നടനും അവതാരകനുമായ മിഥുൻ രമേശാണ് തനിക്ക് ബൈൽസ് പാൾസി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയതിനെ കുറിച്ച് ആരാധകരെ അറിയിച്ചത്.  രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം താരം വീണ്ടും ജോലിയിൽ തിരികെ എത്തിയിട്ടുണ്ട്. മിഥുൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂവെന്നാണ് താരം പറയുന്നത്. ഓഫീസിൽ നിന്നുള്ള വിഡിയോക്കൊപ്പമാണ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തിയത്. ഒപ്പം പ്രേക്ഷകർക്ക് നന്ദി പറയുന്നുമുണ്ട്.

'ഇന്ന് ഞാന്‍ തിരിച്ചെത്തി ജോലി ആരംഭിച്ചു. 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ. ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളും. പക്ഷേ ഇത് സാധ്യമായത് നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും ആശംസയും കൊണ്ടാണ്. എന്‍റെ ഹൃദയം നിറഞ്ഞ നന്ദി’- മിഥുന്‍ കുറിച്ചു.


Tags:    
News Summary - Mithun Ramesh About His present Health Condition After Treatment Of Bells Palsy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.