ചെന്നൈ: ദലിത് വിരുദ്ധ പരാമർശം നടത്തിയ നടിയും മോഡലും യൂട്യൂബറുമായ മീര മിഥുൻ അറസ്റ്റിൽ. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും പിേന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കും പ്രതികളെന്നും തമിഴ് സിനിമ മേഖലയിലെ ദലിത് സംവിധായകരെ ബഹിഷ്ക്കരിക്കണമെന്നുമാണ് ആഗസ്റ്റ് ഏഴിന് അപ്ലോഡ് ചെയ്ത വീഡിയോവിൽ മീര മിഥുൻ പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് വണ്ണിയരസു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി/ എസ്.ടി നിയമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ പ്രകാരം ചെന്നൈ സൈബർ ക്രൈം പൊലീസ് കേസെടുത്തിരുന്നു.
ഒരുഘട്ടത്തിൽ തന്നെ പൊലീസിന് അറസ്റ്റ് ചെയ്യാനാവില്ലെന്നും മീരമിഥുൻ വെല്ലുവിളിച്ചിരുന്നു. ഇൗ നിലയിലാണ് കേരളത്തിലെ നക്ഷത്ര ഹോട്ടലിൽ കഴിഞ്ഞിരുന്ന മീര മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടനടി ചെന്നൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.
'താനേ സേർന്ത കൂട്ടം' ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ച മീരമിഥുൻ തമിഴ് 'ബിഗ്ബോസ് 3' ൽ മൽസരാർഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.