പമ്പിൽ പെട്രോൾ അടിക്കുന്ന വിഡിയോയുമായി മനോജ്. കെ ജയന്റെ ! ജോലി കിട്ടിയതല്ല, ഇതൊക്കെ ചെയ്യണം

 സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടൻ മനോജ്. കെ ജയന്റെ ഒരു വിഡിയോയാണ്. പമ്പിൽ പെട്രോൾ അടിക്കുന്ന വിഡിയോയാണ് നടൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പമ്പില്‍ തനിക്ക് ജോലി കിട്ടിയതല്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

'പമ്പിൽ ജോലി കിട്ടിയതല്ല, ലണ്ടനിൽ വന്നാൽ ഇതൊക്കെ നമ്മൾ ചെയ്തേ പറ്റൂ എന്നാണ് നടൻ പറയുന്നത്. ഭാര്യ ആശക്കും മക്കള്‍ക്കുമൊപ്പം സ്‌കോട്ട്‌ലന്റില്‍ അവധിക്കാലം ആഘോഷിക്കുകയണ് താരം. മകള്‍ കുഞ്ഞാറ്റക്കും മകനും ഭാര്യക്കുമൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ധ്യാൻ ശ്രീനിവാസനൊപ്പമുളള ജയിലറാണ് ഇനി പുറത്ത് ഇറങ്ങാൻ തയാറെടുക്കുന്ന മനോജ് കെ ജയൻ ചിത്രം.


Tags:    
News Summary - manoj k jayan Shares Video Petrol Pumb Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.