ന്യൂജെൻ സിനിമയുടെ പിതാമഹനാണ് സംവിധായകൻ അമൽ നീരദെന്ന് പറയുകയാണ് വെറ്ററൻ നടൻ മനോജ് കെ ജയൻ. ബിഗ് ബി സമയത്തുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് താരം അമൽ നീരദിനെ പുകഴ്ത്തിയടിച്ചത്. ബിഗ് ബിയിൽ മനോജ് കെ ജയൻ ചെയ്ത കഥാപാത്രമായ എഡ്ഡി ഏറെ സ്പെഷ്യലാണെന്നും അദ്ദേഹം പറയുന്നുണ്ട്.
'ബിഗ് ബിയിലെ എഡ്ഡി എന്‍റ കരിയറിലെ മികച്ച ക്യാരക്ടേഴ്‌സിൽ ഒന്നാണ്. ആ പടത്തിന്റെ ആദ്യ സ്റ്റേജ് മുതൽ അവരുടെ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളാണ് ഞാൻ. ആ പടത്തിൽ എന്റെ കഥാപാത്രം മറ്റുള്ളവരെപ്പോലെയല്ല ഫാമിലി മാനാണ്. ബിലാലും ബാക്കിയുള്ളവരും പ്രതികാരത്തിന് പോകുമ്പോൾ എഡ്ഡി അതിന് ഇറങ്ങാത്തത് അയാൾക്ക് കുടുംബമുള്ളതുകൊണ്ട് മാത്രമാണ്.
അതുപോലെ, ആ കഥാപാത്രത്തിന്‍റെ ചില പ്രവൃത്തികൾ ആളുകളിൽ സംശയമുണ്ടാക്കുന്നുണ്ട്. ആ പടത്തിലെ പല കാര്യങ്ങളും നമ്മൾ കണ്ടുശീലിച്ചവയിൽ നിന്ന് വ്യത്യസ്തമായിരുന്നു. അതിലൊന്നാണ് എഡ്ഡിയുടെ വസ്ത്രങ്ങൾ. എന്നോട് അമൽ പറഞ്ഞത് ഹാഫ് കുർത്തയും മുണ്ടുമാണ് കഥാപാത്രത്തിന്‍റെ വസ്ത്രം എന്നായിരുന്നു. അത് രണ്ടും എങ്ങനെ മാച്ച് ആകുമെന്ന് എനിക്ക് നല്ല സംശമായി. പക്ഷേ, ആ ഗെറ്റപ്പ് ആളുകൾക്ക് ഒരുപാട് വർക്കായി. എന്‍റെ അഭിപ്രായത്തിൽ മലയാളത്തിലെ ന്യൂജെൻ സിനിമയുടെ ഒരു പിതാമഹനാണ് അമൽ നീരദ്,' മനോജ് കെ. ജയൻ പറഞ്ഞു.
അക്കാലത്ത് ഉണ്ണി ആറിന്‍റെ രചയിൻ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബിഗ് ബി. അമലിന്‍റെ ആദ്യ സംവിാധാന സംരംഭമായ ചിത്രം അന്ന് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും ഇന്നും ഒരുപാട് ആരാധകരുള്ള ചിത്രമാണ്. മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ എന്ന കഥാപാത്രത്തിനും ഒരുപാട് കൾട്ട് ഫാൻസ് ആളുകളുടെ ഇടയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.