സന്ദീപ് റെഡ്ഡി വാങ്കയുടെ ചിത്രത്തിൽ നിന്നും, പ്രഭാസിന്റെ സ്പിരിറ്റിൽ നിന്നും ബോളിവുഡ് നടി ദീപിക പദുക്കോൺ പിന്മാറിയതിനെ തുടർന്ന് വലിയ തോതിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. നെറ്റിസൺമാരും മുഖമില്ലാത്ത ട്രോളുകളും മാത്രമല്ല ദീപികയുടെ 'പ്രൊഫഷണലിസത്തെ' സന്ദീപ് റെഡ്ഡി വാങ്കയും രംഗത്തെത്തിയിരുന്നു. സംവിധായകൻ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും ആരെയാണ് പരാമർശിച്ചത് എന്നത് വ്യക്തമാണ്.
അജയ് ദേവ്ഗണും സെയ്ഫ് അലി ഖാനും നേരത്തെ ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മണിരത്നവും ദീപികയെ പിന്തുണച്ച് എത്തിയിരിക്കുകയാണ്. 'അത് ന്യായമായ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അത് യുക്തിരഹിതമായ കാര്യമല്ല, മറിച്ച് ഒരു അനിവാര്യതയാണ്. അത് മുൻഗണനയായിരിക്കണമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ അത് അംഗീകരിക്കുകയും മനസിലാക്കുകയും വേണം.
നേരത്തെ സ്പിരിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ ദീപിക മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ഒന്ന് എട്ട് മണിക്കൂര്‍ ജോലി എന്നതായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കാതെ തൃപ്തി ദിമ്രിയെ നായികയായി നിശ്ചയിച്ച ശേഷം പേര് പറയാതെ പോസ്റ്റിട്ട സന്ദീപ് റെഡ്ഡി വാങ്കയുടെ നടപടിയാണ് ഈ വിഷയത്തില്‍ ചര്‍ച്ച ഉണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.