പഴയ എൽഎൽബി ബാച്ചിനൊപ്പം മമ്മൂട്ടി; എറണാകുളം ലോ കോളജിലെ സ്നേഹസംഗമം വൈറൽ!
എറണാകുളം: എറണാകുളം ലോ കോളജിലെ തന്‍റെ സുഹൃത്ത്ക്കളെയും സഹപാഠികളെയും വീണ്ടും കാണാനെത്തിയ മലയാളത്തിന്‍റെ മാഹാനടന്‍ മമ്മൂട്ടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്. തന്‍റെ ബാച്ചിന്‍റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ റീയൂണിയനിൽ പങ്കെടുത്ത താരത്തിന്‍റെ വിഡിയോകൾ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഭാര്യ സുൽഫത്തിനൊപ്പമാണ് ഏറെ നാളുകൾക്ക് ശേഷം തന്‍റെ സഹപാഠികളെ കാണാന്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ എത്തിയത്.
1973–76 കാലഘട്ടത്തിലാണ് മമ്മൂട്ടി എറണാകുളം ലോ കോളജിൽ നിയമവിദ്യാർഥിയായിരുന്നത്. ബാച്ച് അമ്പത് വർഷം പൂർത്തിയാക്കിയ വേളയിലാണ് സഹപാഠികൾക്കൊപ്പം മമ്മൂട്ടിയുമെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വിശേഷം പങ്കുവെക്കുന്നതിന്‍റെയും ഫോട്ടോകൾ എടുക്കുന്നതിന്‍റെയും വിഡിയോയാണ് ഇതിനോടകം വൈറലായത്.
എലോ കേളേജില്‍ നിന്നും നിയമം പഠിച്ചിറങ്ങിയ മമ്മൂട്ടി വക്കീലായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീടാണ് സിനിമയിലെത്തുന്നതും മലയാളത്തിന്‍റെ മഹാനടനാകുന്നതും. തന്റെ കോളേജ് കാലത്തെക്കുറിച്ചൊക്കെ മമ്മൂട്ടി പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടപ്പോള്‍ ആ പഴയ കോളേജ് പയ്യനായി മാറുന്ന മമ്മൂട്ടിയെ വിഡിയോകളില്‍ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.