രാമനായി വേഷമിട്ട രൺബീർ മകൾ രാഹയോടൊപ്പം; രാമായണ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആലിയ ഭട്ട്

മുംബൈ: ആലിയ ഭട്ട് പങ്കുവെച്ച രാമായണ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രൺബീർ കപൂറിന്റെയും മകൾ രാഹയുടെയും മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ അണിയറയിലെ ഹൃദ്യമായ നിമിഷങ്ങൾ ആലിയ ആരാധകരുമായി പങ്കുവെച്ചത്.

രാമന്റെ വേഷത്തിലുള്ള രൺബീർ മകൾ രാഹയെ ചേർത്തുപിടിക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. ഒരു ചിത്രത്തിൽ മകളുടെ നെറ്റിയിൽ ചുംബിക്കുന്ന രൺബീറിനെയും മറ്റൊന്നിൽ അച്ഛനെ കെട്ടിപ്പിടിച്ചുനിൽക്കുന്ന രാഹയെയും കാണാം. ചിത്രങ്ങളിൽ മകളുടെ മുഖം ഹൃദയത്തിന്റെ ഇമോജി ഉപയോഗിച്ച് മറച്ചിട്ടുണ്ട്.

ചിത്രങ്ങൾക്കൊപ്പം ആലിയ പങ്കുവെച്ച കുറിപ്പും ആരാധകശ്രദ്ധ നേടി. 'ഈ ചിത്രത്തിനായി നീ നിന്റെ എല്ലാം നൽകി. എന്നിട്ടും അവൾക്കായി അതെല്ലാം ബാക്കിവെക്കാൻ നിനക്ക് കഴിഞ്ഞു. നിന്നെക്കുറിച്ചും ഈ സിനിമയുടെ ഭാഗമായ ഓരോ വ്യക്തിയെക്കുറിച്ചും എനിക്ക് ഏറെ അഭിമാനമുണ്ട്. ഹൃദയവും ആത്മാവും സമർപ്പിച്ചാണ് നിങ്ങളെല്ലാവരും ഈ സിനിമ യാഥാർഥ്യമാക്കിയത്. ചില കഥകൾ നമ്മളെക്കാളൊക്കെ വലുതാണ്. രാമായണം അത്തരത്തിലൊന്നാണ്' എന്നായിരുന്നു ആലിയയുടെ കുറിപ്പ്.

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'രാമായണ'യിൽ ശ്രീരാമനായാണ് രൺബീർ എത്തുന്നത്. സീതയായി സായ് പല്ലവിയും രാവണനായി യാഷും ലക്ഷ്മണനായി രവി ദുബെയും വേഷമിടുന്നു. സണ്ണി ഡിയോൾ ഹനുമാനായും ചിത്രത്തിലെത്തുന്നുണ്ട്. നമിത് മൽഹോത്രയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് ഏകദേശം 4,000 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രം തിയറ്ററുകളിലെത്തിയ ദിവസം തന്നെ പുറത്തുവന്ന രൺബീറിന്റെയും മകളുടെയും ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Tags:    
News Summary - Ranbir and Raha Ramayana Moments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.