മാൻഹട്ടനിലെ മെറ്റ് ഗാലയിൽ എത്തിയ ഇന്ത്യൻ താരങ്ങളുടെ വിഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകർക്കിടയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ മെറ്റ് ഗാലയിൽ എത്തിയിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
മോഹൻലാലും മമ്മൂട്ടിയുമെല്ലാം മെറ്റ് ഗാലയിൽ തിളങ്ങുന്ന എ.ഐ വിഡിയോയാണ് ഇപ്പോൾ സൈബറിടത്ത് വൈറലാകുന്നത്. ഗംഭീര ഗെറ്റപ്പിൽ ഫഹദ് ഫാസിൽ, നിവിൻ പോളി, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവരെയും വിഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്. രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത് കുമാർ തുടങ്ങി തമിഴകത്തെ സൂപ്പർ താരങ്ങൾ മെറ്റ് ഗാലയിലെത്തുന്നുണ്ട്.
മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലാണ് ഫാഷൻ ലോകം ഏറ്റവും ആവേശത്തോടെ നോക്കി കാണുന്ന മെറ്റ് ഗാല നടക്കുന്നത്. 'സൂപ്പർഫൈൻ: ടെയ്‌ലറിങ് ബ്ലാക്ക് സ്റ്റൈൽ' എന്നതാണ് ഈ വർഷത്തെ തീം. ഫണ്ട്‌റൈസിങ് ഇവന്റായാണ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. ഏഴു നൂറ്റാണ്ടുകൾ പഴക്കമുള്ള ഫാഷൻ ശേഖരം സംരക്ഷിക്കുന്നതിനാണ് മെറ്റ് ഗാലയിൽ നിന്നു ലഭിക്കുന്ന വരുമാനം ചെലവഴിക്കുന്നത്. അതിനാൽ തന്നെ, മെറ്റ് ഗാലയിലേക്ക് ക്ഷണം ലഭിച്ചാലും താരങ്ങളും അതിഥികളുമെല്ലാം അവരുടെ സീറ്റുകൾക്ക് പണം നൽകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.