കത്രീന കൈഫ് മാലദ്വീപ് ആഗോള ടൂറിസം അംബാസഡർ

മാലദ്വീപ് ടൂറിസത്തിന്‍റെ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫിനെ നിയമിച്ചു. മാലദ്വീപിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം പ്രസ്താവനയിലൂടെയാണ് വിവരം അറിയിച്ചത്. കത്രീന കൈഫിനെ മാലദ്വീപിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മാലദ്വീപ് മാർക്കറ്റിങ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ (എം.എം.പി.ആർ.സി/ വിസിറ്റ് മാലദ്വീപ്) അറിയിച്ചു.

കഴിഞ്ഞ വർഷം ആദ്യത്തിൽ ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി വരുന്നു.ഇന്ത്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള നീക്കത്തിലാണ് മാലദ്വീപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിന് ഒരു മാസം മുമ്പാണ് കത്രീന കൈഫിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം വരുന്നത്.

മാലദ്വീപ് വാഗ്ദാനം ചെയ്യുന്ന പ്രകൃതി സൗന്ദര്യം, ഊർജ്ജസ്വലമായ സമുദ്രജീവിതം, ആഡംബര അനുഭവങ്ങൾ എന്നിവ ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 'വിസിറ്റ് മാലിദ്വീപിന്റെ' പ്രത്യേക സമ്മർ സെയിൽ കാമ്പെയ്‌നിന് തൊട്ടുപിന്നാലെയാണ് കൈഫിന്റെ നിയമനം പ്രഖ്യാപിച്ചത്.

നിയമനം കത്രീന സ്ഥിരീകരിച്ചു. മാലദ്വീപ് വാഗ്ദാനം ചെയ്യുന്ന ആഡംബരത്തെയും സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്നതിൽ താൻ ആവേശത്തിലാണെന്നും കത്രീന അറിയിച്ചു. 'മാലദ്വീപ് ആഡംബരത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും പ്രതിനിധീകരിക്കുന്നു. ചാരുത ശാന്തതയുമായി ഒത്തുചേരുന്ന സ്ഥലം. സണ്ണി സൈഡ് ഓഫ് ലൈഫിന്റെ മുഖമായി തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് ബഹുമതി തോന്നുന്നു. ആഗോള സഞ്ചാരികൾക്ക് ഏറ്റവും മികച്ച യാത്രാനുഭവങ്ങൾ എത്തിക്കാനാണ് ഈ സഹകരണമെന്നും താരം പറഞ്ഞു.

Tags:    
News Summary - Maldives names Katrina Kaif as global tourism ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.