മാലാ പാർവതി

'അത് അപ്പോൾ പറയരുതായിരുന്നു; എനിക്ക് പറ്റിയ പിഴയായി കാണണം' -ഷൈൻ ടോം ചാക്കോയെ വെള്ള പൂശിയെന്ന ആരോപണത്തിൽ മാലാ പാർവതി

ഷൈൻ ടോം ചാക്കോയെ വെള്ള പൂശിയെന്ന ആരോപണത്തിൽ വ്യക്തതവരുത്തി നടി മാലാ പാർവതി. ഇന്‍റർവ്യൂസിലൊക്കെ ഷൈൻ കാണിക്കുന്ന കാര്യങ്ങൾ സെറ്റിൽ ചെയ്യുന്നത് കണ്ടിട്ടില്ലെന്നും എന്നാൽ അത് പറയേണ്ട സാഹചര്യമല്ലായിരുന്നു എന്നും മാലാ പാർവതി ഫെയിസ്ബുക്കിൽ കുറിച്ചു. ഒരു വിഷയം അറിയുന്ന ഉടനെ ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ പറ്റിയ പിഴയായി കാണണമെന്നും തന്നോട് എങ്ങനെ പെരുമാറുന്നു, തന്‍റെ സെറ്റിലെ അനുഭവം എന്തായിരുന്നു എന്നത് അവിടെ പ്രസക്തമല്ലായിരുന്നു എന്നും മാലാ പാർവതി വ്യക്തമാക്കി.

'വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻസി കേസ് കൊടുക്കുന്നതിന്‍റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നും. ഒരു ടെലി ഇന്നിന്‍റെ ലിമിറ്റഡ് സമയത്തിൽ എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി.ഞാൻ മനസ്സിലാക്കുന്നു ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു. തിരുത്തിയതിന് നന്ദി' - മാലാ പാർവതി എഴുതി

മാലാ പാർവതിയുടെ കുറിപ്പ്

മാലാ പാർവതി ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും, വിൻസിയെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത്, ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എന്‍റെ അനുഭവം പറഞ്ഞു.

ഈ ഇൻ്റർവ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിന്‍റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ കോൺടെക്സ്റ്റിൽ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസ്സിലാക്കുന്നു.

ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എന്‍റെ സെറ്റിലെ, അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു.

വിൻ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻ സി കേസ് കൊടുക്കുന്നതിന്‍റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നും.

രണ്ടാമത്തെ വിഷയം - കോമഡി " എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള 'കോമഡി " പറയാറുണ്ട്. ഇത് കോമഡിയല്ല കുറ്റകൃത്യമാണ്. അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്.

ഒരു ടെലി ഇന്നിന്‍റെ ലിമിറ്റഡ് സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി.ഞാൻ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു.തിരുത്തിയതിന് നന്ദി

Tags:    
News Summary - Mala Parvathy on Shine Tom Chacko-Vinciy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.