മാലാ പാർവതി
സിനിമ മേഖലയിലെ പലർക്കും കളിതമാശ പോലും മനസിലാകുന്നില്ലെന്ന് നടി മാലാ പാർവതി. ബ്ലൗസ് ശരിയാക്കാൻ വരാം എന്ന് പറയുന്നവരോട് പോടാ എന്ന് പറഞ്ഞാൽ പോരെ എന്ന് മാലാ പാർവതി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതൊക്കെ വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ എന്നും നടി ചോദിച്ചു. അങ്ങനെയാണെങ്കിൽ സ്ത്രീകൾക്ക് ഈ മേഖലയിൽ നിലനിൽക്കാൻ കഴിയില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
'റോഡ് മുറിച്ച് കടക്കാൻ നിൽക്കുമ്പോൾ ലോറിയും ബസും ഒക്കെ വരും എന്നാൽ അത് വന്നെന്ന് കരുതി നമ്മൾ റോഡ് മുറിച്ച് കടക്കാതിരുക്കുമോ? അങ്ങനെയെങ്കിൽ ആർക്കാണ് നഷ്ടം. സ്ത്രീകളുടെ ഒരു പ്രത്യേകത വെച്ച് ചില ആൾക്കാർ കൂടെ വരുമോ, കൂടെ കിടക്കുമോ എന്നൊക്കെ ചോദിക്കും, അത് അവരുടെ ആവശ്യമാണ്, അങ്ങനെയുള്ള ആൾക്കാർ ഉള്ളതുകൊണ്ട് വീട്ടിലിരിക്കാൻ തീരുമാനിച്ചാൽ സ്ത്രീകൾ ജീവിതകാലം മുഴുവൻ വീട്ടിലിരിക്കും ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണം' -അവർ പറഞ്ഞു.
അതേസമയം, ഷൈൻ ടോം ചാക്കോയെ വെള്ള പൂശിയെന്ന ആരോപണത്തിൽ വ്യക്തതവരുത്തി നടി രംഗത്തെത്തിയിരുന്നു. ഇന്‍റർവ്യൂസിലൊക്കെ ഷൈൻ കാണിക്കുന്ന കാര്യങ്ങൾ സെറ്റിൽ ചെയ്യുന്നത് കണ്ടിട്ടില്ലെന്നും എന്നാൽ അത് പറയേണ്ട സാഹചര്യമല്ലായിരുന്നു എന്നും മാലാ പാർവതി ഫെയിസ്ബുക്കിൽ കുറിച്ചു. ഒരു വിഷയം അറിയുന്ന ഉടനെ ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ പറ്റിയ പിഴയായി കാണണമെന്നും തന്നോട് എങ്ങനെ പെരുമാറുന്നു, തന്‍റെ സെറ്റിലെ അനുഭവം എന്തായിരുന്നു എന്നത് അവിടെ പ്രസക്തമല്ലായിരുന്നു എന്നും മാലാ പാർവതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.