2K കിഡ്സ് ഈ സിനിമകൾ കണ്ടിട്ടില്ലെങ്കിൽ ഉറപ്പായും കാണണം, രണ്ട് തരത്തിലുള്ള രജനികാന്തിനെ കാണാം; പ്രിയപ്പെട്ട രജനി ചിത്രങ്ങളെക്കുറിച്ച് ലോകേഷ്

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ് കൂലി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന കൂലി ആഗസ്റ്റ് 14 ന് തിയറ്ററിലെത്തും. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് രജനീകാന്ത് സിനിമകളെക്കുറിച്ച് മനസുതുറക്കുകയാണ് ലോകേഷ് കനകരാജ്. എസ്. പി മുത്തുരാമൻ ഒരുക്കിയ ധർമത്തിൻ തലൈവൻ, ആറിലിരുന്ത് അറുപത് വരെ എന്നീ രണ്ട് സിനിമകളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു.

'എസ് പി മുത്തുരാമൻ - രജനീകാന്ത് കോംമ്പോയിൽ പുറത്തിറങ്ങിയ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ധർമത്തിൻ തലൈവൻ, ആറിലിരുന്ത് അറുപത് വരെ എന്നീ രണ്ട് സിനിമകളാണ്. 2K കിഡ്സ് ഈ രണ്ട് സിനിമകൾ കണ്ടിട്ടില്ലെങ്കിൽ ഉറപ്പായും കാണണം. ഇമോഷണൽ ആയാലും മാസ് ആയാലും ഈ രണ്ട് സിനിമകളും വ്യത്യസ്‍ത അനുഭവം നൽകും. രണ്ട് തരത്തിലുള്ള രജനീകാന്തിനെ ഈ രണ്ട് സിനിമകളിൽ കാണാം. രജനി സാറിന്റെ പഴയ സ്റ്റൈൽ റിക്രിയേറ്റ് ചെയ്യാൻ ഞങ്ങൾ കൂലിയിൽ ശ്രമിച്ചിട്ടില്ല എന്നാലും നമ്മൾ മുൻപ് കണ്ട് ഇഷ്ടപ്പെട്ട രജനി സാറിനെ കൂലിയിൽ കാണാൻ സാധിക്കും' ലോകേഷ് പറഞ്ഞു.

രജനീകാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Tags:    
News Summary - Lokesh on his favourite Rajinikanth films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.