രജനീകാന്തിനൊപ്പം 'കൂലി' എന്ന ചിത്രം പുറത്തിറക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്തിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പറഞ്ഞ സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഞാൻ കരഞ്ഞു, ചിരിച്ചു. എല്ലാ ദിവസവും ഞാൻ എന്തെങ്കിലും പഠിക്കുകയായിരുന്നു എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞു.
രജനി സാർ എത്ര നല്ല വ്യക്തിയാണ്. ജീവിതത്തിൽ അദ്ദേഹത്തിന് സംഭവിച്ചതെല്ലാം കേട്ടപ്പോൾ, അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേട്ടപ്പോൾ, നമ്മളെല്ലാവരും ഒന്നുമല്ലെന്ന് തോന്നി ലോകേഷ് പറഞ്ഞു. രജനീകാന്തിന്റെ പ്രകടനം കണ്ട ശേഷം ഒരു നായകനെപ്പോലെ അഭിനയിക്കുന്നതിനുപകരം ആ വേഷത്തിൽ യഥാർത്ഥത്തിൽ ജീവിക്കുന്ന ഒരാളായി അദ്ദേഹം മാറുകയായിരുന്നു.
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു എന്റർടെയ്‌നറായിട്ടാണ് 'കൂലി' ഒരുങ്ങുന്നത്. രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാർജുന അക്കിനേനി , ഉപേന്ദ്ര റാവു , സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോക്ക് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.