'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യില്‍ കുഞ്ചാക്കോ ബോബനും!

2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്'. ഇപ്പോഴിതാ വീണ്ടും ഈ ഹിറ്റ് ടീം ഒന്നിക്കുകയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്ന ബിഗ്‌ ബജറ്റ് സ്പിൻ ഓഫ് ചിത്രമായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലാണ് ചാക്കോച്ചന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനായി എത്തുന്നത്.

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലൂടെ നായികാനായകന്മാരായി തിരികെയെത്തുന്നത്. രാജേഷ്‌ മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമ്മാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.

ബിഗ് ബജറ്റ് ചിത്രമായ 'ഹൃദയഹാരിയായ പ്രണയകഥ' ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂർ കോളേജിലായിരുന്നു ചിത്രത്തിന്റെ തുടക്കം. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രമാണിത്

പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിന്‍ജ, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ് - ആതിര ദിൽജിത്ത്, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Tags:    
News Summary - Kunchacko Boban Part of Ratheesh Balakrishnan Poduval's sureshinteyum sumalathayudeyum hridayahariyaya pranayakatha Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.