അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു; വധു ഐ.പി.എല്‍ ടീം ഉടമ കാവ്യ മാരനെന്ന് റിപ്പോർട്ട്

പ്രശസ്ത സംഗീതസംവിധായകനും പിന്നണി ഗായകനുമായ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകാൻ പോകുന്നു എന്ന് റിപ്പോർട്ട്. സണ്‍ ടി.വി നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐ.പി.എല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന്‍ ആണ് വധുവെന്നാണ് റിപ്പോർട്ടുകൾ പറ‍യുന്നത്.

കാവ്യയും അനിരുദ്ധും പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹിതരാകുമെന്നും ഒരു റെഡ്ഡിറ്റ് പോസ്റ്റ് അവകാശപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. കാവ്യയുടെ പിതാവും സൺ ഗ്രൂപ്പിന്റെ ചെയർമാനുമായ കലാനിധി മാരനുമായി നടൻ രജനീകാന്ത് ഇവരുടെ ബന്ധത്തെക്കുറിച്ച് നേരിട്ട് സംസാരിച്ചതായും പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അനിരുദ്ധിന്റെയും കാവ്യയുടെയും ആരാധകർ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

33കാരിയായ കാവ്യ മാരന്റെ നിലവിലെ ആസ്തി ഏകദേശം 400 കോടി രൂപയാണെന്ന് റിപ്പോർട്ട്. ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിൽ നിന്ന് ബി.കോമിൽ ബിരുദം പൂർത്തിയാക്കിയ കാവ്യ ന്യൂയോർക്കിലെ ന്യൂയോർക്ക് യൂനിവേഴ്സിറ്റിയിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്നാണ് എം.ബി.എ പൂർത്തിയാക്കിയത്.

അതേസമയം, ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. പ്രധാനമായും തമിഴ്, തെലുങ്ക് സിനിമകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. ആർ.ആർ.ആർ, ജെയിലർ, ദേവര പോലുള്ള ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചുകൊണ്ട് അനിരുദ്ധ് പാൻ-ഇന്ത്യൻ ലെവലിലേക്ക് ഉയർന്നു.  

Tags:    
News Summary - Kavya Maran, singer Anirudh Ravichander wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.