ഇതാണെന്‍റെ ബ്യൂട്ടി സീക്രെട്ട്! കത്രീനയുടെ ഓട്‌സും തേനും ചേർത്ത ഫെയ്‌സ് മാസ്‌ക്

കത്രീന കൈഫിന്റെ സൗന്ദര്യവും ആരോഗ്യ പരിപക്ഷണവും എപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. പ്രായം കൂടിവരുമ്പോഴും ചെറുപ്പം നിലനിർത്താൻ കഴിയുന്നത് നല്ലതാണ്. വെറുതെയിരുന്നാൽ ആ ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിയില്ല. അതിനുവേണ്ടി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പ്രകൃതിദത്ത ചേരുവകളുടെ ഭംഗിയിൽ വിശ്വസിക്കുന്ന കത്രീന കൈഫ്, ചർമത്തെ ആരോഗ്യകരമായി നിലനിർത്താൻ വീട്ടിൽ തന്നെ നിർമിച്ച പാക്കുകൾ ഉപയോഗിക്കുന്നു.

വീട്ടിൽ തന്നെ തയാറാക്കിയ ഓട്‌സ്, തേൻ മാസ്‌ക് ആണ് കത്രീനയുടെ ചർമ സംരക്ഷണ സീക്രട്ട്. ഓട്‌സ്, തേൻ എന്നിവയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ചർമം മൃദുവാകുകയും അഴുക്കുകൾ നീക്കം ചെയ്ത് ക്ലിയറാവുകയും ചെയ്യുന്നു. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കനുകൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഇത് മികച്ച ചർമ മോയ്‌സ്ചറൈസറാണ്. ഈ മിശ്രിതം എല്ലാ ചർമ തരങ്ങൾക്കും ഫലപ്രദമായി ഗുണം ചെയ്യും.

വരണ്ട ചർമമാണെങ്കിൽ, ഒരു ടേബിൾ സ്പൂൺ ഓട്സ് മാവും തേനും അര ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലും റോസ് വാട്ടറും ചേർത്ത് നന്നായി യോജിപ്പിക്കുക. മിശ്രിതം ചർമത്തിൽ തുല്യമായി പുരട്ടി പത്ത് മിനിറ്റ് ഉണങ്ങാൻ വിടുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകി മൈക്രോഫൈബർ ടവൽ ഉപയോഗിച്ച് മൃദുവായി തുടക്കുക. മുഖക്കുരു സാധ്യതയുള്ള ചർമത്തിന് രണ്ട് ടേബിൾസ്പൂൺ ഓട്‌സ് ഒരു ടീസ്പൂൺ ബേക്കിങ് സോഡയുമായി യോജിപ്പിച്ച് അൽപം വെള്ളവും ചേർത്ത് മുഖത്ത് പത്ത് മിനിറ്റ് പുരട്ടുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി, മുഖം തുടച്ച് മോയ്‌സ്ചറൈസർ പുരട്ടുക.

എണ്ണമയമുള്ള ചർമത്തിന് ഒരു ടേബിൾസ്പൂൺ ഓട്സ് വേവിച്ച് പൂർണമായും തണുക്കാൻ വെക്കുക. രണ്ട് ടേബിൾസ്പൂൺ പ്ലെയിൻ തൈരും ഒരു ടേബിൾസ്പൂൺ തേനും ചേർത്ത് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഇത് ചർമത്തിൽ പുരട്ടി 10-15 മിനിറ്റ് വെക്കുക. പിന്നീട്, തണുത്ത വെള്ളത്തിൽ കഴുകുക. 

Tags:    
News Summary - Katrina Kaif's DIY face mask with Oatmeal and Honey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.