സർദാർ 2 ന്റെ ചിത്രീകരണത്തിനിടെ കാർത്തിക്ക് പരിക്ക്; ഷൂട്ടിങ് നിർത്തിവെച്ചു

സർദാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ നടൻ കാർത്തിക്ക് കാലിന് പരിക്കേറ്റു. പ്രധാന രംഗത്തിന്റെ ഷൂട്ടിങ്ങിന്‍റെ ഇടയിലായിരുന്നു സംഭവം. ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും സുഖം പ്രാപിച്ച ശേഷം പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.

മൈസൂരുവിൽ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാർത്തിയുടെ കാലിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച കാർത്തിക്ക് ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ 80% ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ ഉടൻ പൂർത്തിയാക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.

2024 ൽ ചിത്രീകരണം ആരംഭിച്ച രണ്ടാം ഭാഗത്തിൽ ഷൂട്ടിങിന്‍റെ മൂന്നാം ദിവസം സ്റ്റണ്ട്മാൻ ഇരുപത് മീറ്റർ ഉയരത്തിൽ നിന്ന് വീണു മരിച്ചപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Tags:    
News Summary - Karthi injured while shooting for Sardaar 2; The shooting was stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.