'ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് വളർന്നത്, അവരുടെ പ്രവർത്തന ശൈലികൾ വ്യത്യസ്തമാണ്; ബോളിവുഡിലെ ഖാൻ ത്രയത്തെ കുറിച്ച് കരിഷ്മ കപൂർ

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ ബോളിവുഡിലെ ഖാൻ ത്രയത്തോടൊപ്പം പ്രവർത്തിച്ച അപൂർവ നടിമാരിൽ ഒരാളാണ് കരിഷ്മ കപൂർ. ബോംബെ സിനിമാലോകത്തെ ഇതിഹാസ കപൂർ കുടുംബത്തിൽ ജനിച്ച കരിഷ്മ കപൂർ ഹരീഷിനൊപ്പം പ്രേം ഖൈദി (1991) എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ബോളിവുഡിലെ ഖാൻ ത്രയത്തെ കുറിച്ച് സംസാരിക്കുകയാണ് കരിഷ്മ.

'ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് വളർന്നത്. അവരെല്ലാം വളരെ പ്രത്യേകതയുള്ളവരും വ്യത്യസ്തരുമാണെന്ന് ഞാൻ കരുതുന്നു. അവരുടെ പ്രവർത്തന ശൈലികൾ വ്യത്യസ്തമാണ്. അതാണ് അവരുടെ പ്രത്യേകത. സൽമാൻ ഖാൻ മാന്യനും രസികനുമാണ്. പക്ഷേ ഷോട്ടിൽ അദ്ദേഹം വളരെ ഗൗരവമുള്ളവനാണ്. ഷാരൂഖ് ഖാൻ വളരെ കഠിനാധ്വാനിയും ഉദാരമതിയുമായ നടനാണ്. അദ്ദേഹം കൂടെ ഇരുന്ന് സംഭാഷണങ്ങൾ ഒരുമിച്ച് അവതരിപ്പിക്കും. ആമിർ ഖാൻ പെർഫക്ഷനിസ്റ്റാണ്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നതിലൂടെ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. അതുകൊണ്ടാണ് എനിക്ക് അഭിനേതാക്കളെ നിരീക്ഷിക്കാൻ ഇഷ്ടം. ഞാൻ അവരെ നിരീക്ഷിച്ചു. അവരുടെ ഏറ്റവും മികച്ചത് ഞാൻ എടുത്തു കരിഷ്മ പറഞ്ഞു.

ആമിർ ഖാനൊപ്പം 1996ൽ പുറത്തിറങ്ങിയ 'രാജാ ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെയാണ് കരിഷ്മയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് പിറക്കുന്നത്. സൽമാൻ ഖാനുമൊത്തുള്ള യാത്ര ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരുന്നു. കാരണം ഇരുവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ബിവി നമ്പർ 1, ജുദ്‌വാ, ജീത്, ദുൽഹൻ ഹം ലേ ജായേംഗെ, ഹം സാത്ത്-സാത്ത് ഹേ, ചൽ മേരേ ഭായ്, ജാഗ്രതി, നിശ്ചയ് എന്നിവയുൾപ്പെടെ ഈ ലിസ്റ്റിലുണ്ട്.

സൽമാൻ, ആമിർ, കരിഷ്മ എന്നിവരെ ഒരുമിച്ച് അവതരിപ്പിച്ച ആന്ദാസ് അപ്ന അപ്ന (1994) എന്ന രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത ചിത്രം ബ്ലോക്ക്ബസ്റ്ററായിരുന്നു. ഷാരൂഖ് ഖാനൊപ്പം കൃഷ്ണ വംശിയുടെ ക്രൈം ഡ്രാമയായ ശക്തി: ദി പവർ, 1997 ൽ യാഷ് ചോപ്ര സംവിധാനം ചെയ്ത ദിൽ തോ പാഗൽ ഹേ എന്നീ സംഗീത പ്രണയചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Karisma Kapoor on working with Shah Rukh, Salman and Aamir Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.