ബോളിവുഡ് താര സംവിധായകൻ കരൺ ജോഹർ കുറഞ്ഞ മാസങ്ങൾകൊണ്ട് ശരീരഭാരം കുറച്ചതിനെക്കുറിച്ച് സമൂഹ മാധ്യങ്ങളിൽ നിരവധി പേർ ചർച്ച ചെയ്തിരുന്നു. എന്താണ് ഈ വെയ്റ്റ് ലോസിനു പിന്നിലെന്നാണ് പലരും ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ഐ.ഐ.എഫ്.എ 2025 -ഡിജിറ്റൽ പുരസ്കാര ഷോയിൽ അവതാരകനായി തിളങ്ങിയ കരണിനോട് ഒരാൾ ഇതേ ചോദ്യം ചോദിച്ചു. കരൺ രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു. ‘‘തീർത്തും ലളിതമായ രഹസ്യമാണത്, ആരോഗ്യവാനായി ഇരിക്കുക എന്നതു മാത്രമാണത്.’’ -കരണിന്റെ മറുപടി കേട്ട് നെറ്റി ചുളിച്ചവരോട് അദ്ദേഹം വിശദീകരിച്ചു.
‘‘ആരോഗ്യത്തോടെയിരിക്കുകയെന്നാൽ, നല്ല ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, നിങ്ങളെ നല്ലപോലെ അവതരിപ്പിക്കുക. നിങ്ങളുടെ പോഷക ചക്രം നിങ്ങൾ തന്നെ കണ്ടെത്തുക. അല്ലാതെ ചിലർ പ്രചരിപ്പിക്കുന്നതുപോലെ ‘ഒസെംപിക്’ മരുന്ന് കഴിച്ചതൊന്നുമല്ല’’ -കരൺ പറയുന്നു. ദിനചര്യയെ പറ്റി ചോദിച്ചപ്പോൾ, അതു പറഞ്ഞാൽ രഹസ്യം പുറത്താവില്ലേ എന്നും അദ്ദേഹം തിരിച്ചടിച്ചു.
ടൈപ്2 പ്രമേഹ രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കാറുള്ള Ozempic (semaglutide) എന്ന മരുന്ന് ചിലർ തടി കുറയാൻ ദുരുപയോഗം ചെയ്യാറുണ്ട്. ദഹനം കുറച്ചും വിശപ്പ് കുറച്ചും രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ താഴ്ത്തി നിർത്തുന്ന ഈ മരുന്ന് ഭാരം കുറയാൻ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിവിധ തരം ശാരീരിക അസ്വസ്ഥതകൾ ഈ മരുന്നിന്റെ ദുരുപയോഗം മൂലമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.