'എന്റെ ചില ബിൽ അടയ്ക്കും, ഞാൻ പറയുന്നതു കേൾക്കും'; ഇൻസ്റ്റ​ഗ്രാമുമായി ഡേറ്റിങ്ങിലെന്ന് കരൺ ജോഹർ

സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമുമായി ഡേറ്റിങ്ങിലാണെന്ന് പറയുകയാണ് ബോളിവുഡിലെ നിർമാതാവും സംവിധായകനുമായ കരൺ ജോഹർ. ഇൻസറ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം റിലേഷൻഷിപ്പ് സ്റ്റാറ്റസ് പുറത്തുവിട്ടത്.

'ഞാന്‍ ഇന്‍സ്റ്റഗ്രാമിനെ ആണ് ഡേറ്റ് ചെയ്യുന്നത്. അത് എന്നെ കേള്‍ക്കും, എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ സഹായിക്കും. എന്റെ ചില ബില്ലുകളും അത് അടയ്ക്കുന്നുണ്ട്. പിന്നെ എങ്ങനെയാണ് സ്‌നേഹം ഇല്ലാതിരിക്കുക? '- കരണ്‍ ജോഹര്‍ കുറിച്ചു. തന്‍റെ റിലേഷൻഷിപ്പുകളെ കുറിച്ച് പലപ്പോഴും തുറന്നുപറയുന്നയാളാണ് കരൺ ജോഹർ.


രണ്ട് കുട്ടികളുടെ അച്ഛനായ താരത്തിനെ അടുത്ത പ്രൊഡക്ഷൻ നെറ്റ്ഫ്ലിക്സുമായാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സീരീസിന്‍റെ പ്രൊഡക്ഷൻ ഉടനെ തന്നെ ആരംഭിക്കും. 2023ൽ റിലീസായ റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.അതിന് ശേഷം കിൽ, യോദ്ധ, മിസ്റ്റർ&മിസിസ്സ് മാഹി ആൻഡ് ജിഗ്ര എന്നിവയാണ് കരൺ നിർമിച്ച പ്രധാന ചിത്രം.

Tags:    
News Summary - Karan Johar Shares who is dating currently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.