ഇന്നത്തെ ബോളിവുഡിൽ കഭി ഖുഷി കഭി ഗം പോലൊരു താരമൂല്യമുള്ള സിനിമ തനിക്ക് ചെയ്യാൻ കഴിയില്ലെന്ന് കരൺ ജോഹർ. കഭി ഖുഷി കഭി ഗം എന്ന ചിത്രം അഭിനേതാക്കളുടെ പ്രകടനവും കഥകൊണ്ടും ഒരുപോലെ ഓർമിക്കപ്പെടുന്നു. 2001ൽ ചിത്രം താരനിബിഢമായിരുന്നു. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ, കജോൾ, റാണി മുഖർജി, കരീന കപൂർ, ഫരീദ ജലാൽ തുടങ്ങിയ മെഗാസ്റ്റാറുകളെ ഒരൊറ്റ ഫ്രെയിമിൽ ഒരുമിച്ച് കൊണ്ടുവരിക ചെറിയ കാര്യമല്ലായിരുന്നു. അന്ന് സിനിമ സൃഷ്ടിച്ച ആരാധക ആവേശം ഇപ്പോഴും തുടരുന്നു. ഇന്നത്തെ കാലത്ത് ഇത്രയും വലിയ ഒരു താരനിരയെ ചേർക്കുന്നത് അസാധ്യമാണെന്ന് സംവിധായകൻ കരൺ ജോഹർ തുറന്നു പറഞ്ഞു.
ഒന്നാമതായി, അഭിനേതാക്കൾക്ക് അവരുടേതായ തന്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും ചിന്തകളും ഉണ്ട്. പിന്നെ അവരെ ഉപദേശിക്കുന്നവരുണ്ട്. 2000ത്തിന്‍റെ തുടക്കത്തിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. അക്കാലത്ത് ആരും ഇത്രയധികം ചിന്തിച്ചിരുന്നില്ല. ഷാരൂഖ് കഭി ഖുഷി കഭി ഗമിനോട് യെസ് പറഞ്ഞപ്പോൾ, അദ്ദേഹം സ്ക്രിപ്റ്റ് പോലും വായിച്ചിരുന്നില്ല.
ഒരു സിനിമയെ സമീപിക്കുന്നതിൽ ഷാരൂഖിന് ഇപ്പോഴും ആ രീതിയുണ്ട്. വ്യക്തിയെ ഇഷ്ടപ്പെട്ടാൽ, അദ്ദേഹം സിനിമ ചെയ്യും. എന്നാൽ ഇന്ന് ആളുകൾ അമിതമായി വിശകലനം ചെയ്യുന്നു. അമിതമായി ചിന്തിക്കുന്നു. അമിതമായി പ്രതീക്ഷിക്കുന്നു. എന്നാൽ അമിതമായി നേട്ടങ്ങൾ കൈവരിക്കുന്നില്ല. കരൺ പറഞ്ഞു. വ്യവസായത്തിലെ ചലനാത്മക മാറ്റത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. ഇപ്പോൾ മൾട്ടി സ്റ്റാർ ചിത്രം നിർമിക്കാൻ ചെലവേറെയാണ്. താരങ്ങളുടെ പ്രതിഫലവും കൂടി കരൺ ജോഹർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.