കങ്കണ

ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ബ്രാൻഡ് അംബാസഡറായി കങ്കണ; അഭിമാനമെന്ന് താരം

2025 ലെ ന്യൂഡൽഹി ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്തിനെ നിയമിച്ചു. കങ്കണ അംബാസഡറായി എത്തുന്നത് ഇന്ത്യയിലെ പാരാ-അത്‌ലറ്റിക്‌സിന് പുതിയ ഊർജ്ജം നൽകുമെന്ന് പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ (പി.സി.ഐ) അറിയിച്ചു.

'ഇന്ത്യയിലെ പാരാ അത്‌ലറ്റുകൾ എല്ലാ ദിവസവും സാധ്യമായ കാര്യങ്ങൾ പുനർനിർവചിക്കുന്നു. അവരെ പിന്തുണക്കുന്നതിലും അവരുടെ അസാധാരണ നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ സഹായിക്കുന്നതിലും എനിക്ക് അതിയായ അഭിമാനമുണ്ട്. പാരാ സ്‌പോർട്‌സ് മത്സരം മാത്രമല്ല - അത് ധൈര്യം കൂടിയാണ്, നമ്മുടെ ചാമ്പ്യന്മാർക്കൊപ്പം നിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്' -കങ്കണ എഴുതി.

കങ്കണയെ ടീമിൽ ഉൾപ്പെടുത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും അവരുടെ അഭിനിവേശം, സ്വാധീനം, ഇന്ത്യൻ കായികതാരങ്ങളോടുള്ള പ്രതിബദ്ധത എന്നിവയാണ് കങ്കണയെ ഈ സ്ഥാനത്ത് എത്തിച്ചതെന്ന് പി.സി.ഐ പ്രസിഡന്റും രണ്ടുതവണ പാരാലിമ്പിക് സ്വർണ മെഡൽ ജേതാവുമായ ദേവേന്ദ്ര ജഝാരിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.

സെപ്റ്റംബർ 27 മുതൽ ഒക്ടോബർ അഞ്ച് വരെ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 100ലധികം രാജ്യങ്ങളിൽ നിന്നുള്ള 1000ത്തിലധികം അത്‌ലറ്റുകൾ മത്സരങ്ങളിൽ പങ്കെടുക്കും. 

Tags:    
News Summary - Kangana Ranaut named brand ambassador for World Para Athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.