പൊതുവേദിയിൽ വാൾ സമ്മാനം; ആരാധകനോട് ദേഷ്യപ്പെട്ട് കമൽ ഹാസൻ

പൊതുവേദിയിൽ വാൾ സമ്മാനമായി നൽകിയ ആരാധകനോട് ദേഷ്യപ്പെട്ട് നടൻ കമൽ ഹാസൻ. ചെന്നൈയിൽ നടന്ന മക്കൾ നീതിമയ്യം പാർട്ടി മീറ്റിങ്ങിനിടെയാണ് കമൽ ഹാസന് വാൾ നൽകാനായി ആരാധകൻ എത്തിയത്. നാല് ആരാധകർ ചേർന്ന് കമൽ ഹാസന് വാൾ നൽകുന്ന വിഡിയോയാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിരവധി ആളുകൾ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലെത്തിയിരുന്നു. ഇതിനിടെയാണ് നാല് ആരാധകർ വാളുമായി എത്തിയത്. ആദ്യം ശാന്തമായി ഫോട്ടോക്ക് പോസ് ചെയ്തെങ്കിലും ആരാധകർ വാൾ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം രോഷം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം. പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കമൽ ഹാസനെ കൊല്ലാൻ നോക്കുവാണോ എന്ന് ആരാധകർ തമാശ രൂപേണ കമന്റ് ചെയ്യുന്നുണ്ട്.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​ണ് മ​ക്ക​ൾ നീ​തി മ​യ്യം ഡി.​എം.​കെ സ​ഖ്യ​ത്തി​ന് പരസ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. 2018ലാ​ണ് ക​മ​ൽ​ഹാ​സ​ൻ മ​ക്ക​ൾ നീ​തി മ​യ്യം രൂ​പീകരി​ച്ച് സജീവ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള എം.എൻ.എമ്മിന്‍റെ ആദ്യ പ്രധാന യോഗമാണിത്.

Tags:    
News Summary - Kamal Haasan loses temper as man gifts him a sword during Makkal Needhi Maiam meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.