ഇനി രാജ്യസഭയിലേക്ക്; നാമനിർദ്ദേശ പത്രിക നൽകി കമൽഹാസൻ

ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവപെരുന്ദഗൈ എന്നിവരും പങ്കെടുത്തു. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

ന​ട​നും ‘മ​ക്ക​ൾ നീ​തി മ​യ്യം’ പ്ര​സി​ഡ​ന്റു​മാ​യ ക​മ​ൽ​ഹാ​സ​നും ക​വ​യി​ത്രി​യും എ​ഴു​ത്തു​കാ​രി​യും പാ​ർ​ട്ടി വ​ക്താ​വു​മാ​യ സ​ൽ​മ​യുമാണ് ഡി.​എം.​കെയിൽ നിന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നി​ല​വി​ലെ രാ​ജ്യ​സ​ഭാം​ഗം അ​ഡ്വ. പി. ​വി​ൽ​സ​ൺ, സേ​ലം മു​ൻ എം.​എ​ൽ.​എ എ​സ്.​ആ​ർ. ശി​വ​ലിം​ഗം എ​ന്നി​വ​രാ​ണ് മ​റ്റു ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​ക​ൾ.

നിയമസഭയിലെ എം.​എ​ൽ.​എ​മാ​രു​ടെ എ​ണ്ണം വെച്ച് ഡി.​എം.​കെ സ​ഖ്യ​ത്തി​ന് നാ​ലും അ​ണ്ണ ഡി.​എം.​കെ-​ബി.​ജെ.​പി സ​ഖ്യ​ത്തി​ന് ര​ണ്ട് സീ​റ്റു​ക​ളും ല​ഭി​ക്കും. 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​ണ് മ​ക്ക​ൾ നീ​തി മ​യ്യം ഡി.​എം.​കെ സ​ഖ്യ​ത്തി​ന് പരസ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. 2018ലാ​ണ് ക​മ​ൽ​ഹാ​സ​ൻ മ​ക്ക​ൾ നീ​തി മ​യ്യം രൂ​പീകരി​ച്ച് സജീവ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

Tags:    
News Summary - Kamal Haasan files nomination for Rajya Sabha election from Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.