300 ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയുണ്ട്; തമിഴ്നാട്ടിൽ എന്റെ സിനിമ 100 ദിവസം ഓടിയാൽ ബംഗളൂരുവിൽ 200 ദിവസം ഓടും-കമൽ ഹാസൻ

മണിരത്‌നത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സജീവമാണ് താരങ്ങൾ.ഇപ്പോഴിതാ തങ്ങളുടെ ബംഗളൂരു ആരാധകരെക്കുറിച്ച് പറയുകയാണ് കമൽ ഹാസനും സിമ്പുവും. തന്റെ സിനിമകൾ തമിഴ് നാട്ടിൽ 100 ദിവസം ഓടിയാൽ ബംഗളൂരുവിൽ 200 ദിവസം ഓടും. അത്രയും കടുത്ത ആരാധകരാണ് അവിടെ ഉള്ളതെന്ന് കമൽ ഹസൻ പറഞ്ഞു. എല്ലാനാട്ടിലും ഫാൻസ്‌ ഉണ്ടാകും, എന്നാൽ ബംഗളൂരുവിലെ ആരാധകർ വേറെ ലെവൽ ആണ് സിമ്പു പറഞ്ഞു.

'തമിഴ്നാട്ടിൽ എന്റെ ഒരു സിനിമ 100 ദിവസം ഓടിയാൽ ബംഗളൂരുവിൽ 200 ദിവസം ഓടും. മലയാള സിനിമയും ഹിന്ദി സിനിമയും തെലുങ്കും എല്ലാം ഇവിടെ ഉള്ളവർ ഏറ്റെടുത്തിട്ടുണ്ട്. സാഗര സംഗമം എന്ന സിനിമ 300 ദിവസം ഇവിടുത്തെ തിയറ്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഞാൻ ആ സമയത്ത് ഇവിടെ വന്നിരുന്നു' കമൽ ഹാസൻ പറഞ്ഞു.

അതേസമയം, ജൂൺ അഞ്ചിനാണ് തഗ് ലൈഫ് തിയറ്ററുകളിൽ എത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയിൽ ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

Tags:    
News Summary - Kamal Haasan and Simbu are talking about their Bengaluru fans.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.