'ഒരു മിനിറ്റ് മിണ്ടാതിരിക്കാമോ' എന്ന് ഷാരൂഖ് ചോദിച്ചു; ആ സമയത്ത് എനിക്ക് 18 വയസ്സ് പോലും തികഞ്ഞിരുന്നില്ല...

ഓൺ-സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ കെമിസ്റ്റ്റിയുള്ള താര ജോഡികളാണ് ഷാരൂഖ് ഖാനും കജോളും. സ്‌ക്രീനിലും പുറത്തും ഏറ്റവും ആഘോഷിക്കപ്പെടുന്ന ജോഡികളും ഇവർ തന്നെ. എന്നാൽ തങ്ങളുടെ ആദ്യ കൂടിക്കാഴ്ച അത്ര സുഗമമായിരുന്നില്ലെന്ന് കജോൾ പറയുന്നു. 1992ൽ ബാസിഗർ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഞാനും ഷാരൂഖും ആദ്യമായി കാണുന്നത്. അന്ന് എനിക്കും ഷാരൂഖിനും വ്യത്യസ്ത മനോഭാവങ്ങളായിരുന്നെന്ന് കജോൾ പറഞ്ഞു.

എനിക്ക് അന്ന് 18 വയസ്സ് പോലും ഉണ്ടായിരുന്നില്ല. ഏകദേശം പതിനേഴര വയസ്സ്. ജനുവരി ഒന്നിനായിരുന്നു ബാസിഗറിന്‍റെ ഷൂട്ടിങ്. ഷാരൂഖിന് ഒപ്പം അഭിനയിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ അന്നൊക്കെ വാതോരാതെ സംസാരിക്കുമായിരുന്നു. രാത്രി മുഴുവൻ വിശ്രമിച്ചതിന് ശേഷം ഞാൻ അന്ന് ആവേശത്തോടെയാണ് സെറ്റിലെത്തിയത്. എന്നാൽ സെറ്റ് മുഴുവൻ ആഘോഷങ്ങളാൽ ക്ഷീണിതയായിരുന്നു. മറ്റുള്ളവർ നിശബ്ദരായിക്കുമ്പോഴാണ് എന്‍റെ സംസാരം എത്രത്തോളം ഉണ്ടെന്ന് ഞാൻ മനസിലാക്കിയത്.

മറ്റുള്ളവർക്ക് ഞാൻ സംസാരിക്കുന്നത് ഇഷ്ടമായിരുന്നു. പക്ഷേ, ഷാരൂഖിനെ സംഭാഷണത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം വിചാരിച്ച പോലെ നടന്നില്ല. ഷാരൂഖിന്‍റെ അരികിലിരുന്ന് ഗൗരവമുള്ള പെരുമാറ്റത്തെ കളിയാക്കി ചോദ്യം ചെയ്തപ്പോൾ പ്രതികരണം അൽപ്പം പരുക്ഷമായിരുന്നു. ഷാരൂഖ് അതിൽ രസിച്ചില്ല. ദയവായി ഒരു മിനിറ്റ് മിണ്ടാതിരിക്കാമോ? ദൈവത്തെ ഓർത്ത് ആരെങ്കിലും അവളുടെ വായ അടക്കൂ എന്നാണ് ഷാരൂഖ് അന്ന് പറഞ്ഞത്. ആ സമയത്ത് എനിക്ക് വലിയ അമ്പരപ്പ് തോന്നി. ഞാൻ വളരെ പരുഷവും നീചവുമാണെന്ന് പറഞ്ഞു. അന്ന് മുതലാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്. ഇതിൽ പകുതി പോലും ഷാരൂഖിന് ഓർമ്മയുണ്ടെന്ന് ഞാൻ കരുതുന്നില്ല കജോൾ പറഞ്ഞു.

കഭി ഖുഷി കഭി ഗം, ദിൽവാലെ ദുൽഹാനിയ ലെ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹേ എന്നീ സിനിമകളിലൂടെ ബോളിവുഡിലെ എക്കാലത്തേയും പ്രണയജോഡികളായി മാറിയവരാണ് ഷാരൂഖ് ഖാനും കജോളും. ഇവരുടെ സൗഹൃദത്തിനും സിനിമകൾക്കും ഇന്നും ആരാധകർ കാത്തിരിക്കുകയാണ്. ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട താരജോഡികളുടെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Tags:    
News Summary - Kajol reveals Shah Rukh Khan was rude and mean to her during the shoot of 'Baazigar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.