ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങിയ ചിത്രങ്ങൾ കാണാത്തവർ ചുരുക്കമായിരിക്കും. ഈ ചിത്രങ്ങൾ ഇപ്പോഴും ആരാധകർ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, ഇവക്ക് ഒരു തുടർച്ച ആവശ്യമില്ലെന്നാണ് ബോളിവുഡ് നടി കജോളിന്റെ അഭിപ്രായം. തന്‍റെ പുതിയ ഹൊറർ ചിത്രമായ 'മാ'യെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താനും ഷാരൂഖ് ഖാനും അഭിനയിച്ച കഥാപാത്രങ്ങൾ വീണ്ടും പ്രണയത്തിലാകണമെന്നും കുച്ച് കുച്ച് ഹോത്താ ഹേ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്നിവയുടെ തുടർച്ച നിർമിക്കണമെന്ന് പലരും പറയാറുണ്ട്. പക്ഷേ ആ ആശയം എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ദിൽവാലെ ദുൽഹാനിയ ലേ ജായേംഗേയിലെ അവസാന രംഗത്തിൽ ഞാൻ ട്രെയിൻ കയറിയതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയാൻ ആഗ്രഹിക്കുന്നില്ലെന്നും കജോൾ പറഞ്ഞു.
കുച്ച് കുച്ച് ഹോതാ ഹേ മികച്ചതായിരുന്നു. കാരണം അത് വ്യത്യസ്തമായ ഒരു കൂട്ടം ആളുകളായിരുന്നു. അത് വ്യത്യസ്തമായ ഒരു ലോകമായിരുന്നു. അത്തരത്തിലുള്ള പ്രണയത്തിൽ വിശ്വസിച്ച ആളുകൾ ഇപ്പോഴും ഉണ്ട്. ഇന്ന് ആരോടെങ്കിലും ചോദിച്ചാൽ, പത്ത് ഓപ്ഷനുകൾ അവർ പറയും. എന്നിരുന്നാലും, ഷാരൂഖിനൊപ്പം ഒരു പ്രണയകഥ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, അത്തരമൊരു സിനിമ കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് കജോൾ പറഞ്ഞത്.
ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെയെക്കുറിച്ചും കാജോൾ സംസാരിച്ചു. രാജിന്റെയും സിമ്രാന്റെയും കഥ തുടരുന്നത് കാണാനും ഡയപ്പറുകളെ ചൊല്ലി അവർ വഴക്കിടുന്നത് കാണാനും ആരും താൽപ്പര്യപ്പെടില്ലെന്ന് തമാശയായി കജോൾ പറഞ്ഞു. ആ സിനിമയുടെ തുടർഭാഗം ഒരിക്കലും കാണാൻ താൻ ആഗ്രഹിക്കുന്നില്ല. ഓരോ സിനിമയും ഒരു പ്രത്യേക അളവിലുള്ള മാന്ത്രികത സൃഷ്ടിക്കുന്നുണ്ട്. എനിക്ക് ഒരു ഡി.ഡി.എൽ.ജെ 2 സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ട്രെയിൻ യാത്രക്ക് ശേഷം സംഭവിച്ചത് എന്താണെന്ന് ആരും അറിയാൻ ആഗ്രഹിക്കുന്നില്ല കജോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.