അകാലത്തിൽ പൊലിഞ്ഞു പോയ മകളുടെ ഓർമയിൽ ഗായിക കെ. എസ് ചിത്ര. ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് മകളെ കുറിച്ചുള്ള ഓർമ പങ്കുവെച്ചത്. ഞങ്ങളുടെ ഹൃദയം നിറയെ നിന്നെ കുറിച്ചുള്ള ഓർമകളാണെന്നും അഭിമാനത്തോടെ ഞങ്ങൾ നിന്നെ കുറിച്ച് സംസാരിക്കുന്നുവെന്നും ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രിയഗായികയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
‘ഞങ്ങളുടെ ഹൃദയം നിറയെ നിന്നെ കുറിച്ചുള്ള ഓർമകളാണ്. ഞങ്ങൾ അഭിമാനത്തോടെ നിന്നെക്കുറിച്ചു സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ്. അത് ഒരിക്കലും ഒരുപോലെയായിരിക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദന മോളെ സ്നേഹത്തോടെ ഓർക്കുന്നു’- ചിത്ര കുറിച്ചു.
നന്ദനയുടെ പിറന്നാൾ ദിനത്തിലും ചിത്ര പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.'സ്വർഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. വർഷങ്ങൾ വന്നുപോയാലും നിനക്ക് പ്രായം കൂടാത്തൊരിടത്ത്, സ്വർഗത്തിൽ മാലാഖമാർക്കൊപ്പം പിറന്നാൾ ആഘോഷിക്കൂ. എന്റെ അരികിലില്ലെങ്കിലും നീയവിടെ സുരക്ഷിതയാണെന്ന് എനിക്കറിയാം. ഈ ദിവസം ഞാൻ നിന്നെ കുറച്ചധികം മിസ് ചെയ്യുന്നു.ഒരുപാട് സ്നേഹിക്കുന്നു. പ്രിയപ്പെട്ട നന്ദനക്ക് പിറന്നാൾ ആശംസകൾ'.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ൽ ചിത്രക്കും ഭർത്താവ് ജയശങ്കറിനും നന്ദന ജനിക്കുന്നത്. എന്നാൽ ഈ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല. 2011 ൽ നന്ദന ഈ ലോകത്തോട് വിടപറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.