പ്രശസ്ത കൊറിയൻ പോപ് താരം മൂൺബിൻ മരിച്ച നിലയിൽ

സിയോൾ: പ്രശസ്ത ദക്ഷിണ കൊറിയൻ പോപ് ഗായകൻ മൂൺബിന്നിനെ മരിച്ച നിലയിൽ കണ്ടെത്തി. എന്‍റർടെയിൻമെന്‍റ് കമ്പനിയായ ഫന്‍റാഗിയോ ആണ് മരണ വാർത്ത അറിയിച്ചത്. 25 വയസ്സായിരുന്നു.

വീട്ടിൽ മരിച്ച നിലയിൽ മാനേജർ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

ആസ്ട്രോ എന്ന കെ-പോപ് ബാൻഡിലെ അംഗമായിരുന്നു. 2016ൽ ആസ്ട്രോയിൽ ചേരുന്നതിന് മുമ്പ് ബാലതാരമായിരുന്നു മൂൺബിൻ. ബുസാൻ നഗരത്തിൽ അടുത്ത മാസം നടക്കാനിരിക്കുന്ന സംഗീത പരിപാടിക്കായി തയാറെടുക്കവെയാണ് അന്ത്യമുണ്ടായിരിക്കുന്നത്.

Tags:    
News Summary - K-pop star Moonbin found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.