സിനിമ കണ്ട് ജ്യോതിക വിളിച്ചിരുന്നു; ഈ സിനിമ എനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത് -രഞ്ജിത്

'തുടരും' സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ് ലളിതയുടെ വേഷത്തിനായി നടി ജ്യോതികയെയാണ് ആദ്യം സമീപിച്ചതെന്ന സംവിധായകൻ തരുൺ മൂർത്തി പറഞ്ഞിരുന്നു. ഡേറ്റ് പ്രശ്‌നം കാരണമായിരുന്നു അവര്‍ക്ക് സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതിരുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം ജ്യോതിക വിളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് രഞ്ജിത്.

നായികയായി സ്ഥിരം കണ്ട് വരുന്ന ആളുകള്‍ വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കാസ്റ്റില്‍ എന്തെങ്കിലും വ്യത്യാസം വേണം എന്ന് തരുണ്‍ ആദ്യം മുതലേ പറയുന്നുണ്ട്. സിനിമ കണ്ട് ജ്യോതിക വിളിച്ചിരുന്നു. ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്. കഥ പറഞ്ഞപ്പോൾ ജ്യോതികയും സൂര്യയും വളരെ ആവേശത്തിലായിരുന്നു. പക്ഷെ ലോക പര്യടനത്തിന് തയ്യാറെടുത്ത സമയമായതിനാൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നു.

പക്ഷേ ആ കഥാപാത്രത്തിലേക്ക് ഏറ്റവും കറക്ട് ശോഭന തന്നെയായിരുന്നു. ശോഭനയെ വേണമെന്ന് ആദ്യമേ ആലോചിക്കുന്നുണ്ടെങ്കിലും ഈയൊരു അവസ്ഥയില്‍ പെട്ടെന്ന് കിട്ടുക എന്നത് ബുദ്ധിമുട്ട് തന്നെയായിരുന്നു. നായികയുടെ കാര്യം നടക്കാതെ വന്നപ്പോള്‍ തരുണ്‍ തന്നെയാണ് എന്നോട്, ചേട്ടനുമായി നല്ല അടുപ്പം ഉള്ളതല്ലേ, ഒന്ന് വിളിച്ച് ചോദിച്ചാലോ എന്ന് ചോദിക്കുന്നത്.

ക്ലാസും നിരവധി പ്രോഗ്രാമുമൊക്കെയുണ്ട്. ഒരുപാട് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അവിടെ എങ്ങനെ വന്നുപോകുമെന്ന് ശോഭന ചോദിച്ചു. എല്ലാ ആഴ്ചയിലും രണ്ടും മൂന്നും ദിവസം വെച്ച് പ്രോഗ്രാം കമ്മിറ്റഡാണെന്ന് പറഞ്ഞു. അതെല്ലാം ചെയ്യാം. ആദ്യം ഈ സിനിമയുടെ കഥ കേട്ട് നോക്കൂ. കഥ കൊള്ളില്ലെങ്കില്‍ നമ്മള്‍ സംസാരിക്കേണ്ടല്ലോ എന്ന് ചോദിച്ചു. അങ്ങനെയാണ് തരുണിന്റെ നമ്പര്‍ കൊടുക്കുന്നത്.

തരുണ്‍ രാവിലെ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ ശോഭനയുടെ വിഡിയോ കോള്‍ തരുണിന് വരികയായിരുന്നു. അവര്‍ കഥ കേട്ടു. സിനിമ ഓടും കേട്ടോ എന്ന് എന്നെ വിളിച്ചു പറഞ്ഞു. എനിക്ക് ഇത് ചെയ്യണമെന്നുണ്ട്. അങ്ങനെയാണ് അവര്‍ അവരുടെ ഡേറ്റുകള്‍ എനിക്ക് അയച്ചുതരുന്നതും അതിനനുസരിച്ച് ചാര്‍ട്ട് ചെയ്യുന്നതും രഞ്ജിത് പറഞ്ഞു. 

Tags:    
News Summary - Jyothika called after watching the movie; Jyothika said she missed this movie - Ranjith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.