മഹാരാജ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒ.ടി.ടി റിലീസായി എത്തിയ ചിത്രം മികച്ച കാഴ്ചക്കാരെ നേടിയിരുന്നു . ജുനൈദിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്തിരുന്നു. ലൗയാപ് ആണ് ജുനൈദ് ഖാന്റെ ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രം റിലീസിനൊരുങ്ങുമ്പോൾ തിയറ്റർ റിലീസും ഒ.ടി.ടി റിലീസും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് പറയുകയാണ് ജുനൈദ് ഖാൻ.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സിനിമ റിലീസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തിയത്. ഇത് ഒരു അഭിനേതാവിന്റെ കൈകളിലൂടെ പോകുന്ന കാര്യമല്ലെന്നും ഇതിന് ഉത്തരം നൽകേണ്ടത് നിർമാതാവോ വിതരണക്കാരനോ ആണെന്നും ജുനൈദ് വ്യക്തമാക്കി. തന്റെ വർക്ക് യൂട്യൂബിൽ സൗജന്യമായി പ്രദർശിപ്പിക്കാനും യാതൊരു മടിയുമില്ലെന്നും താരം കൂട്ടിച്ചേർത്തു.
'ഒ.ടി.ടിയും തിയറ്റർ റിലീസും തമ്മിൽ അധികം വ്യത്യാസമുള്ളതായി തോന്നുന്നില്ല. സിനിമ എല്ലവർക്കും പ്രിയപ്പെട്ടതാണ്. ഞാൻ ഒരു അഭിനേതാവായി മാത്രമാണ് സിനിമയെ നോക്കി കാണുന്നത്. എന്റെയൊരു വർക്ക് എല്ലാവരിലേക്കുമെത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.അതിനായി ഫ്രീയായി യൂട്യൂബില്‍ ഇടാനും എനിക്ക് പറ്റുന്ന സാഹചര്യത്തില്‍ ഞാന്‍ തയാറാണ്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. യഥാർഥത്തിൽ ഒ.ടി.ടി, തിയറ്റർ റിലീസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകേണ്ടത് അഭിനേതാവല്ല. നിർമാതാവോ വിതരണക്കാരോ ആണ്'- ജുനൈദ് ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.