അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ നടൻ ജൂനിയർ എൻ.ടി.ആർ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രതിബദ്ധതകൾ കാരണമാണ് ചടങ്ങിൽ എത്താൻ കഴിയാത്തതെന്ന് സിയാസത്ത് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ദേവര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് നടന് ക്ഷണം ലഭിച്ചിരുന്നു.
അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ഇന്ത്യൻ സിനിമാലോകത്തെ ഒട്ടുമിക്ക താരങ്ങൾക്കും ക്ഷണമുണ്ട്. ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അമിതാഭ് ബച്ചൻ മുതൽ മോഹൻലാൽ വരെ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്. അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്ത്, രാജ്‌കുമാർ ഹിറാനി, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ഋഷഭ് ഷെട്ടി, രജനികാന്ത്, പ്രഭാസ്, ചിരഞ്ജീവി, രാം ചരൺ, യാഷ്, ധനുഷ്, രൺബീർ കപൂർ, ആലിയ ഭട്ട്, ജാക്കി ഷ്റോഫ്, ടൈഗർ ഷ്രോഫ് തുടങ്ങിയവരുടെ പേരുകളുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ , വിരാട് കോഹ്ലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.
കൊരട്ടാല ശിവയാണ് ദേവര സംവിധാനം ചെയ്യുന്നത്. യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാൻവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.