'അക്ഷയ് കുമാറിനൊപ്പം ഇനിയും കോമഡി സിനിമ ചെയ്യണം'; ആഗ്രഹം വെളിപ്പെടുത്തി ജോൺ എബ്രഹാം

മുംബൈ: നടനും സുഹൃത്തുമായ അക്ഷയ് കുമാറിനൊപ്പം ഒരിക്കൽ കൂടി കോമഡി വേഷം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. ഗരം മസാല, ഡേസി ബോയ്‌സ്, ഹൗസ്ഫുൾ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ കോമഡി ഹിറ്റുകളിൽ ഇരുവരും മുമ്പ് ഒന്നിച്ചിട്ടുണ്ട്.

"ഞാൻ രസകരമായ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുകയാണ്. ആളുകളെ ചിരിപ്പിക്കുകയും ആസ്വദിക്കുകയും വേണം. 'ഗരം മസാല' വളരെ പ്രത്യേകതയുള്ള ചിത്രമായിരുന്നു. അതുപോലുള്ള സിനിമകൾ ഒരു മാറ്റമുണ്ടാക്കുന്നു. അതിനാൽ ഞാൻ തിരക്കഥകൾ തിരയുകയാണ്" -ജോൺ എബ്രഹാം പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അക്ഷയ് കുമാറും താനും ചർച്ച നടത്തുകയാണെന്നും ജോൺ എബ്രഹാം വ്യക്തമാക്കി. എന്തെങ്കിലും സംഭവിച്ചാൽ അത് ഒരു അത്ഭുതമായിരിക്കും. അതിനാൽ വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നതിന് ഒരു കാരണം കണ്ടു പിടിക്കാൻ നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

"ദി ഡിപ്ലോമാറ്റ്" സംവിധായകൻ ശിവം നായർ സംവിധാനം ചെയ്യുന്ന ഒരു കോമഡി സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവും ജോൺ എബ്രഹാം പ്രകടിപ്പിച്ചു. ശിവം മികച്ച നർമ ബോധമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - John Abraham wants to collaborate with Akshay Kumar on a comedy film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.