ആ കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് ആ സിനിമ വേണ്ടെന്ന് വെച്ചു -ജീവ

ലിജോ ജോസ് പെല്ലിശേരി–മോഹൻലാൽ ചിത്രം ‘മലൈക്കോട്ടെ വാലിബനി’ൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഇഷ്ടപ്പെടാത്തതിനാൽ സിനിമ വേണ്ടെന്ന് വെച്ചതാണെന്നും തെന്നിന്ത്യൻ നടൻ ജീവ.

'ലാൽ സാറിനൊപ്പം ഒരു വില്ലൻ കഥാപാത്രം ചെയ്യാൻ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. പക്ഷെ അതിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പ് എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ആ വേഷം ഞാൻ ചെയ്യുന്നില്ലെന്ന് ലിജോയോട് പറഞ്ഞു'. -ജീവ പറഞ്ഞു.

നടൻ ഡാനിഷ് സേഠ് അഭിനയിച്ച ചമതകൻ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ജീവയെ അണിയറക്കാർ ആദ്യം സമീപിച്ചത്. പ്രതികാരബുദ്ധിയുള്ള കഥാപാത്രമാണ് ചമതകൻ. നായകനായ വാലിബനോട് പന്തയത്തിൽ തോൽക്കുന്ന അയാളുടെ പാതി മുടിയും മീശയുമൊക്കെ വടിക്കുന്നുണ്ട്. അതാണ് അയാളെ പ്രതികാരദാഹിയാക്കുന്നത്. ജീവ മുമ്പ് മോഹൻലാലിനൊപ്പം കീർത്തി ചക്രയിൽ അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Jeeva about Malaikottai Vaaliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.