മലയാളത്തിൽ നിന്ന് മാറി നിന്നത് മനഃപൂർവം; സിനിമയിലെ ഇടവേളയെക്കുറിച്ച് ജയറാം

ലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലും സജീവമാണ് നടൻ ജയറാം. കഴിഞ്ഞ കുറച്ചു നാളുകളായി മലയാള ചിത്രങ്ങളിൽ നടൻ സജീവമല്ല. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ജയറാം. മനഃപൂർവമാണ് മലയാള സിനിമയിൽ നിന്ന് മാറി നിന്നതെന്നാണ് നടൻ പറയുന്നത്.

'നല്ലൊരു ചിത്രത്തിന് വേണ്ടിയാണ് മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തത്. മാറി നിന്നത് മനഃപൂർവമാണ്. ആ കാത്തിരിപ്പ് വെറുതെയായില്ല- പലക്കാട് പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ പറഞ്ഞു.

കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി എല്ലാവരുടെയും സ്നേഹത്താൽ കുറെ സിനിമകൾ ചെയ്യാൻ ഭാഗ്യം ലഭിച്ചു. മലയാളം വിട്ടും അഭിനയിക്കാൻ ഭാഗ്യം കിട്ടി. ഇതൊന്നും നമ്മൾ മാത്രം വിചാരിച്ചാൽ നടക്കില്ല, നമ്മളെ തേടി വരേണ്ടതാണ്. ഇപ്പോൾ തെലുങ്കിൽ കുറെ സിനിമകൾ ചെയ്യുന്നുണ്ട്- ജയറാം കൂട്ടിച്ചേർത്തു.

2022 ൽ പുറത്ത് ഇറങ്ങിയ സത്യൻ അന്തിക്കാടിന്റെ മകളാണ് ജയറാമിന്റേതായി മലയാളത്തിൽ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്‌ലർ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരികെ വരാൻ തയാറെടുക്കുകയാണ്. വലിയ പ്രതീക്ഷ നൽകുന്ന ചിത്രമാണെന്നും ജയറാം പറഞ്ഞു. മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും തമിഴിലും തെലുങ്കിലും നടൻ സജീവമാണ്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിലെ കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

Tags:    
News Summary - Jayaram Opens Up About His Break In Malayalam movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.