അമ്മയെന്നെ കൈയിൽ കിട്ടിയതു കൊണ്ടെല്ലാം അടിച്ചു; പെൺകുട്ടിയായി ജനിച്ചത് ദൗർഭാഗ്യമായി എനിക്ക് തോന്നി -ബാല്യകാലത്തെ ദുരനുഭവം തുറന്നുപറഞ്ഞ് നടി ജയ ഭട്ടാചാര്യ

ക്യുങ്കി സാസ് ഭി ബഹു തിയിലെ പായൽ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ജയ ഭട്ടാചാര്യ. കുട്ടിക്കാലത്ത് വളരെ ബുദ്ധിമുട്ടുള്ള ജീവിതമാണ് നേരിടേണ്ടി വന്നത്. മാതാപിതാക്കളുടെ കലഹ ജീവിതത്തിന് ഇരയായ വ്യക്തിയാണ് താനെന്നും അവർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വലിയ രീതിയിലുള്ള ശാരീരിക പീഡനമാണ് അമ്മയിൽ നിന്ന് കുട്ടിക്കാലത്ത് അവർ നേരിട്ടിരുന്നു.

സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ജയ ഭട്ടാചാര്യ മനസു തുറന്നത്. പെൺകുട്ടിയായി ജനിച്ചത് ദൗർഭാഗ്യമായി എനിക്ക് തോന്നി. പരസ്പരം വിവാഹം കഴിക്കാൻ ഒരിക്കലും ആഗ്രഹിച്ചവരായിരുന്നില്ല ജയയുടെ മാതാപിതാക്കൾ. അവർക്ക് തമ്മിൽ ഒരിക്കലും ഒത്തുപോകാൻ കഴിഞ്ഞില്ല. കുട്ടിയായ താനാണ് അതിന്റെ ആഘാതം പേറിയത്. എന്റെ അമ്മ ഒരിക്കലും സന്തോഷവതിയായിരുന്നില്ല. അവരുടെ സ്വപ്നങ്ങളൊന്നും നിറവേറ്റപ്പെട്ടില്ല. ആ അപൂർണതക്ക് ഞാനും ഒരു കാരണക്കാരിയാണെന്ന് അവർ വിശ്വസിച്ചിട്ടുണ്ടാകണം. ഒരു വേട്ടക്കാരിയെ എന്ന പോലെ അവർ എന്നെ മർദിച്ചു. ചപ്പാത്തി കോൽ, കൊടിൽ, ഷൂ കൊണ്ടും എന്നുതുടങ്ങിയ സാധനങ്ങൾ കൊണ്ട് അവരെന്നെ അടിച്ചിട്ടുണ്ട്. ഒരുപാട് മർദനങ്ങൾ ഞാൻ ഏറ്റുവാങ്ങി. അതെന്നെ ശാരീരികമായും മാനസികമായും ഒരുപാട് മുറിവേൽപിച്ചു. അ​തെല്ലാം കഠിന ഹൃദയയാക്കി മാറ്റി. -നടി മനസു തുറന്നു.

പിതാവുമായി ആഴത്തിലുള്ള സ്നേഹബന്ധമായിരുന്നു തനിക്കെന്നും അവർ ഓർത്തെടുത്തു. എന്നാൽ അമ്മയോടുള്ള നീരസം മുതിർന്നപ്പോഴും മനസിൽ തുടർന്നു.

ആളുകളെ വിലമതിക്കാതിരിക്കുക, മറ്റുള്ളവരുടെ മുന്നിൽ വെച്ച് എപ്പോഴും കുറ്റ​പ്പെടുത്തിക്കൊണ്ടിരിക്കുക തുടങ്ങി യ കാര്യങ്ങളെല്ലാം ഒരിക്കലും ചെയ്യരുതെന്ന് കുട്ടിക്കാലത്തെ അനുഭവങ്ങൾ തന്നെ പഠിപ്പിച്ചതായും അവർ പറഞ്ഞു.

ഹിന്ദി ടെലിവിഷൻ രംഗത്ത് ജയ ഭട്ടാചാര്യക്ക് ശ്രദ്ധേയമായ സ്ഥാനം ഉണ്ട്. അഭിനയം എന്നത് ഒരിക്കലും തന്റെ ചിന്തയിലേ ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. അഭിനയത്തിലേക്ക് എത്തിപ്പെട്ടതാണ്. സംഗീതവും നൃത്തവും അഭ്യസിച്ചിരുന്നു. ഒരിക്കൽ ഒരു ടെലിഫിലിമിൽ അഭിനയിക്കാൻ അവസരംവന്നപ്പോൾ അതിന്റെ ഡയറക്ടർ എന്റെ അച്ഛനോട് സംസാരിച്ചു. ആദ്യം എന്നോട് നൃത്തം ചെയ്യാൻ പറഞ്ഞു. പിന്നീട് പുരുഷവേഷത്തിൽ അഭിനയിക്കാനും ആവശ്യപ്പെട്ടു. അതു കഴിഞ്ഞ് മൂന്നുദിവസത്തിനു ശേഷമായിരുന്നു ഷൂട്ടിങ്. എനിക്കൊട്ടും താൽപര്യമുണ്ടായിരുന്നില്ല പോകാൻ. എന്നാൽ അച്ഛൻ എന്നെ അതിരാവിലെ വിളിച്ചുണർത്തി അവി​ടേക്ക് കൊണ്ടുപോയി. അങ്ങനെയാണ് അഭിനയ ജീവിതത്തിന്റെ തുടക്കം.-അവർ തുടർന്നു.

സിനിമ മേഖലയിലെ ഭീകരമായ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും അവർ വെളിപ്പെടുത്തി. ടെലിഫിലിമിനു ശേഷം, സംവിധായകൻ തന്റെ ഒരു സുഹൃത്തിനൊപ്പം വന്നു, എന്നെ പുറത്താക്കണമെന്ന് പറഞ്ഞു, പക്ഷേ എന്റെ അമ്മ അവനെ ഒഴിവാക്കിക്കൊണ്ടിരുന്നു. പക്ഷേ അദ്ദേഹം ഉറച്ചുനിന്നു, അതിനാൽ അവർ വഴങ്ങി. അദ്ദേഹം എന്നെ ഒരു റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയി, ആ സമയത്ത് എനിക്ക് 17 അല്ലെങ്കിൽ 18 വയസ്സായിരുന്നു. പിന്നീട്, ഞങ്ങൾ വീട്ടിലേക്ക് മടങ്ങി, അതിനുശേഷം സംവിധായകൻ അപ്രത്യക്ഷനായി, പക്ഷേ അദ്ദേഹത്തിന്റെ സുഹൃത്ത് എല്ലാ ദിവസവും വീട്ടിലേക്ക് വരാൻ തുടങ്ങി. അദ്ദേഹം എന്നെ എങ്ങനെ ഡ്രൈവ് ചെയ്യണമെന്ന് പഠിപ്പിച്ചു. പിന്നീട്, അദ്ദേഹം മാഫിയയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി. ഒരു ദിവസം, ആ വ്യക്തി എന്നെ മുംബൈയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ ഞാൻ വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു.

Tags:    
News Summary - Jaya Bhattacharya On Her Abusive Childhood With Her Mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.