അന്ന് 10 വയസായിരുന്നു, സുഹൃത്തുക്കൾ എന്നെ അകറ്റി നിർത്തി! ഇന്‍റർനെറ്റിൽ ചിത്രങ്ങൾ പ്രചരിച്ചതിനെ കുറിച്ച് ജാൻവി

ദ്യമായി തന്റെ ചിത്രങ്ങൾ ഇൻർനെറ്റിൽ പ്രചരിച്ചതിനെ കുറിച്ച് നടി ജാൻവി കപൂർ. സ്കൂളിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ചിത്രങ്ങൾ ഇന്‍റർനെറ്റ് പ്രത്യക്ഷപ്പെട്ടതെന്നും തുടർന്ന് സുഹൃത്തുക്കൾ അകറ്റി നിർത്തിയെന്നും ജാൻവി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കാമറകൾ എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമാണ്.  ഏകദേശം 10 വയസുള്ളപ്പോഴാണ് അനുവാദമില്ലാതെ എന്റെ ചിത്രങ്ങൾ ആദ്യമായി  ഇന്റനെറ്റിൽ പ്രചരിച്ചത്. ഞാനും സഹോദരി ഖുഷിയും പുറത്തു പോയപ്പോൾ ആരോ പകർത്തിയതാണ്. അന്ന് ഞാൻ നാലാം ക്ലാസിലായിരുന്നു. ഇപ്പോഴും ഞാൻ ഓർക്കുന്നു, സ്കൂളിലെ ലാബിൽ ഇരുന്നു സുഹൃത്തുക്കൾ ഫോട്ടോ  കണ്ടത്. അത് എന്നെ  വളരെയധികം വിഷമിപ്പിച്ചു. ചിത്രങ്ങൾ പുറത്തുവന്നതിന് ശേഷം സുഹൃത്തുക്കൾ എന്നെ അകറ്റി നിർത്തി. മിണ്ടാതെയായി. പിന്നീട് എല്ലാവരും എന്നെ മറ്റൊരു രീതിയിലായിരുന്നു നോക്കിയിരുന്നത്- ജാൻവി പറഞ്ഞു.

2018 ൽ പുറത്തിറങ്ങിയ ധടക്ക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ എത്തുന്നത്.നിതേഷ് തിവാരിയുടെ ബവാലാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വരുൺ ധവാനായിരുന്നു നായകൻ. രാജ്കുമാർ റാവുവിന്റെ മിസ്റ്റർ & മിസിസ് മഹി, ജൂനിയർ എൻടിആറിനൊപ്പം ദേവര, റോഷൻ മാത്യു, ഗുൽഷൻ ദേവയ്യ എന്നിവർക്കൊപ്പം അഭിനയിക്കുന്ന ഉലജ് എന്നിവയാണ് ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ.

Tags:    
News Summary - Janhvi Kapoor recalls seeing morphed photos of herself on inappropriate pages as a teen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.