മയക്കുമരുന്ന്​ ഇടപാടുകളുമായി ബന്ധമില്ല; അന്വേഷണവുമായി സഹകരിക്കുമെന്ന്​ അർജുൻ രാംപാൽ

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന്​ ഇടപാടുകളുമായി ബന്ധപ്പെട്ട്​ നടൻ അർജുൻ രാംപാലിനെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്​തു. ചോദ്യം ചെയ്യൽ ആറുമണിക്കൂറോളം നീണ്ടു.

തനിക്ക്​ മയക്കുമരുന്ന്​ ഇടപാടുകളുമായി യാതൊരു ബന്ധവുമില്ലെന്ന്​ ചോദ്യം ചെയ്യലിന്​ ​േശഷം അർജുൻ പ്രതികരിച്ചു. 'അ​േന്വഷണവുമായി ഞാൻ പൂർണമായി സഹകരിക്കുന്നു. എനിക്ക്​ മയക്കുമരുന്ന്​ ഇടപാടുകളുമായി യാതൊരു ബന്ധമില്ല. എ​െൻറ വീട്ടിൽനിന്ന്​ ഒരു മരുന്നി​െൻറ കുറിപ്പടി കണ്ടെത്തിയിരുന്നു. കുറിപ്പടി അന്വേഷണ സംഘത്തിന്​ കൈമാറുകയും ചെയ്​തു' -അദ്ദേഹം പറഞ്ഞു.

47കാരനായ അർജു​െൻറ വീട്ടിൽ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ തിങ്കളാഴ്​ച​ പരിശോധന നടത്തിയിരുന്നു. തുടർന്ന്​ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്​ച മുംബൈയിലെ ഓഫിസി​െലത്താൻ നിർദേശിക്കുകയായിരുന്നു.

മയക്കുമരുന്ന്​ ഇടപാടുകൾ അന്വേഷിക്കുന്ന സംഘത്തെ നടൻ പ്രശംസിച്ചു. അവരുടെ ജോലി നല്ല തീതിയിൽ ചെയ്യുന്നുവെന്നും അന്വേഷണത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അർജു​െൻറ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻ.സി.ബി രണ്ടാമതും കസ്​റ്റഡിയിലെടുത്തിരുന്നു. തുടർന്ന്​ ഗബ്രിയേലയെ ബുധനാഴ്​ച എൻ.സി.ബി ചോദ്യം ചെയ്​തു. കേസിൽ നേരത്തേ അഗിസിലാവോസിന്​ ജാമ്യം ലഭിച്ചിരുന്നു. ഇയാൾക്ക്​ രാജ്യാന്തര മയക്കുമരുന്ന്​ മാഫിയയുമായി ബന്ധമുണ്ടെന്നാണ്​ എൻ.സി.ബിയുടെ സംശയം.

കഴിഞ്ഞ ദിവസം ആസ്​ട്രേലിയൻ സ്വദേശിയെ എൻ.സി.ബി അറസ്​റ്റ്​ ചെയ്​തിരുന്നു. പോൾ ബാർട്ടലി​നെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. അഗിസിലാവോസി​െൻറ മൊഴിയുടെ അടിസ്​ഥാനത്തിലായിരുന്നു അറസ്​റ്റ്​.

ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരിമാഫിയയിലേക്കും നീളുകയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം ബോളിവുഡ്​ നിർമാതാവ്​ ഫിറോസ്​ നദിയാവാലയുടെ ഭാര്യ ഷബാനയെ എൻ.സി.ബി അറസ്​റ്റ്​ ചെയ്​തിരുന്നു. ഇവരുടെ ഫ്ലാറ്റിൽനിന്ന്​ കഞ്ചാവ്​ കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചിരുന്നു. 

Tags:    
News Summary - I've Nothing To Do With Drugs Actor Arjun Rampal Questioned In Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.