'അമ്മ വേഷങ്ങൾ ചെയ്യുന്നത് 'ഡബ്ബ' വേഷങ്ങളേക്കാൾ വളരെ മികച്ചതാണ്'; രണ്ട് നടിമാരെ നല്ല സുഹൃത്തുക്കളായി തുടരാൻ ഇൻഡസ്ട്രി പലപ്പോഴും അനുവദിക്കാറില്ലെന്ന് സിമ്രാൻ

സഹപ്രവർത്തകയിൽ നിന്ന് നേരിട്ട മോശം അനുഭവത്തെപ്പറ്റി തുറന്നുപറഞ്ഞ് തമിഴ് നടി സിമ്രാൻ. ചെയ്ത കഥാപാത്രത്തിന്റെ റോളിൽ അവരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെസ്സേജ് അയച്ചപ്പോൾ ആന്‍റി റോൾ ചെയ്യുന്നതിനേക്കാൾ ഭേദമെന്നാണ് അവർ മറുപടി അയച്ചതെന്ന് സിമ്രാൻ പറയുന്നു. അവരുടെ ആ പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല എന്നും സിമ്രാൻ പറഞ്ഞു. സിമ്രാൻ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആരെയാണ് നടി ഉദേശിച്ചത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.

'കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഒരു നടിക്ക് ഞാൻ മെസ്സേജ് അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയിൽ ‘ആ കഥാപാത്രത്തിൽ ഞാൻ താങ്കളെ പ്രതീക്ഷിച്ചില്ല, അത് കണ്ട എനിക്ക് വളരെയധികം അത്ഭുതം തോന്നി'എന്നായിരുന്നു ആ മെസേജ്. അവർ അയച്ച മറുപടി അപ്രതീക്ഷിതമായിരുന്നു. ആന്റി റോളുകൾ ചെയ്യുന്നതിനേക്കാൾ നല്ലത് ഇത് തന്നെയാണ്' സിമ്രാൻ പറഞ്ഞു.

എന്നാൽ സിമ്രാന്റെ പ്രസംഗത്തിൽ സൂചിപ്പിച്ച ‘ഡബ്ബ’ റോൾ എന്ന വാക്കിൽ പിടിച്ചുകൊണ്ട് ആരാധകർ ജ്യോതികയിൽ എത്തിയിരിക്കുകയാണ്. ജ്യോതിക അടുത്തിടെ ഹിന്ദിയിൽ അഭിനയിച്ച ‘ഡബ്ബാ കാർട്ടൽ’ എന്ന സീരീസ് ഉദേശിച്ചാണ് സിമ്രാൻ പ്രസംഗത്തിൽ അങ്ങനെയൊരു വാക്ക് ഉപയോഗിച്ചതെന്നാണ് കമന്‍റുകൾ. എന്നാൽ സിമ്രാൻ ആരെയാണ് ഉദ്ദേശിച്ചതെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ജ്യോതിക സിമ്രാനെ കളിയാക്കിയതായി കിംവദന്തികൾ ഉണ്ടായിരുന്നു. അതാണ് അവാർഡ് ദാന ചടങ്ങിനിടെ സിമ്രാന്റെ പരാമർശത്തിന് കാരണമായത്. തന്റെ പ്രസംഗം വൈറലായതിനുശേഷം, രണ്ട് നടിമാരെ നല്ല സുഹൃത്തുക്കളായി തുടരാൻ ഇൻഡസ്ട്രി പലപ്പോഴും അനുവദിക്കാറില്ലെന്ന് സിമ്രാൻ വ്യക്തമാക്കി. പരിപാടിയിൽ താൻ പരാമർശിച്ച വ്യക്തിയുമായി സംസാരിച്ച് അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതായും സിമ്രാൻ പറഞ്ഞു. 

Tags:    
News Summary - Is Simran feuding with Jyotika? Actor reveals getting mean comments, drops a ‘dabba’ hint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.