13 വർഷത്തിനിടെ ഒരു ഹിറ്റ് ചിത്രം പോലും ഇല്ല, എന്നിട്ടും രാജ്യത്തെ ഏറ്റവും ധനികയായ നടി; ആസ്തി 4,600 കോടി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള നടി ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് ഐശ്വര്യ റായിയോ ദീപിക പദുക്കോണോ ആലിയ ഭട്ടോ പ്രിയങ്ക ചോപ്രയോ കരീന കപൂറോ അല്ല, ഇവരെയെല്ലാം പിന്തള്ളി ജൂഹി ചൗളയാണ് ഒന്നാം സ്ഥാനത്ത്. നിരവധി പേരെ പിന്തള്ളിയാണ് 2024 ലെ ഹുറൺ റിച്ച് ലിസ്റ്റ് പ്രകാരം ജൂഹി ചൗള ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയായി മാറിയത്. 4,600 കോടി രൂപയാണ് ജൂഹിയുടെ ആസ്തി.

2009 ന് ശേഷം ഒരു ഹിറ്റ് പോലും ജൂഹിയുടേതായി ഇല്ല. ജൂഹി ചുരുക്കം ചില സിനിമകളിൽ അഭിനയിക്കുകയും പ്രധാനമായും അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. എങ്കിലും, അവരുടെ പ്രധാന വരുമാനം സിനിമകളിൽ നിന്ന് മാത്രമല്ല എന്നതാണ് ശ്രദ്ധേയം. ബിസിനസ്സ് സംരംഭങ്ങൾ, ക്രിക്കറ്റ് ടീമിലെ ഓഹരി പങ്കാളിത്തം, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവയാണ് സമ്പാദ്യത്തിലെ പ്രധാന പങ്ക് വഹിക്കുന്നത്.

ബിസിനസുകാരനും വ്യവസായിയുമായ ജയ് മേത്തയെ ആണ് ജൂഹി ചൗള വിവാഹം കഴിച്ചത്. മേത്ത ഗ്രൂപ്പിന് കീഴിലുള്ള സൗരാഷ്ട്ര സിമന്റ് ലിമിറ്റഡിലും നടിക്ക് ഓഹരി പങ്കാളിത്തമുണ്ട്. സുഹൃത്തായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനുമായി ചേര്‍ന്ന് നിരവധി ബിസിനസ് സംരംഭങ്ങളില്‍ ജൂഹി ചൗള പങ്കാളിയാണ്. മുംബൈയിൽ ഇറ്റാലിയൻ, ലെബനീസ് ഭക്ഷണവിഭവങ്ങൾക്കായി ഗസ്റ്റോസോ, റൂ ഡു ലിബൻ എന്നീ രണ്ട് റെസ്റ്റോറന്റുകളും ജൂഹിക്ക് സ്വന്തമാണ്. 

Tags:    
News Summary - India’s richest actress, with no single hit in 13 years, still has net worth of Rs 4,600 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.