ഉറങ്ങിയിട്ട് കുറച്ചു ദിവസമായി, കാര്യങ്ങളൊന്നും പഴയപോലെ ആകുന്നില്ല, ആരാധകരെ ആശങ്കയിലാഴ്ത്തി ദുൽഖർ

 തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ നടന്റെ ഒരു വിഡിയോ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഉറങ്ങിയിട്ട് കുറച്ചു നാളുകളായെന്നാണ് ദുൽഖർ പറയുന്നത്. ഞയറാഴ്ച രാത്രിയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് ഇത് നീക്കം ചെയ്തു.

' ഉറങ്ങിയിട്ട് കുറച്ചു ദിവസമായി. ജീവിതത്തില്‍ ആദ്യമായി ചില അവസ്ഥയിലൂടെ കടന്നുപോവുകയാണ്. കാര്യങ്ങളൊന്നും പഴയപോലെ ആകുന്നില്ല. മനസിൽ നിന്ന് മാറ്റാൻ പറ്റാത്ത ഘട്ടത്തിൽ എത്തിയിരിക്കുന്നു. എനിക്ക് കൂടുതല്‍ പറയാന്‍ ആഗ്രഹമുണ്ട്, പക്ഷേ എന്നെ അനുവദിക്കുമെന്ന് എനിക്ക് ഉറപ്പില്ല'- ദുല്‍ഖര്‍ പറയുന്നു. വളരെ വികാരാധീനനായാണ് ദുൽഖർ സംസാരിക്കുന്നത്.


ദുൽഖറിന്റ വിഡിയോ വൈറലായതോടെ കാര്യം തിരക്കി ആരാധകർ എത്തിയിട്ടുണ്ട്. വിഡിയോ ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോർട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  അതേസമയം ഏതെങ്കിലും സിനിമയുടെ പ്രമോഷൻ ആണോ പരസ്യമാണോ എന്നുള്ള സംശയവും പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.