മുംബൈ: ഗൂഗ്ൾ മാപ്പ് നോക്കി ഡ്രൈവ് ചെയ്യുന്നവർക്ക് നിർദേശങ്ങളുമായി ബോളിവുഡ് താരം ആമിർ ഖാൻ. സുരക്ഷിതമായി എങ്ങനെ ഗൂഗിള്‍ മാപ്പിനെ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായാണ് ആമിർഖാൻ സമൂഹമാധ്യമത്തിലൂടെ എത്തിയിരിക്കുന്നത്. നാഷനൽ ഹൈവേ അതോറിറ്റിയാണ് ആമിർഖാന്റെ ഈ വിഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
റോഡ് സുരക്ഷ ഓരോ പൗരന്റേയും ഉത്തരവാദിത്തമാണെന്ന സന്ദേശവുമായി നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘സഡക് സുരക്ഷാ അഭിയാന്‍ 2026’ന്റെ ഭാഗമായാണ് ആമീര്‍ഖാന്റെ ഈ സാമൂഹിക അവബോധ വിഡിയോ. വാഹനമോടിക്കുമ്പോൾ സാധാരണ ഉണ്ടാകുന്ന അപകടങ്ങളും അതുണ്ടാകാനുള്ള കാരണങ്ങളുമെല്ലാം ആമിർഖാൻ വിഡിയോയിൽ പറയുന്നുണ്ട്.
‘മൊബൈൽഫാൺ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതുവഴി വാഹനം ഓടിക്കുമ്പോൾപോലും നമ്മൾ മൊബൈൽഫോൺ ഉപയോഗിക്കുന്നു. ഇത് മോശമാണ്. വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുകയും മെസേജ് വായിക്കുകയുമെല്ലാം ചെയ്യുന്നതുവഴി നിരവധി അപകടങ്ങളാണ് ദിനംപ്രതിയുണ്ടാകുന്നത്.’ ആമിർഖാൻ വിഡിയോയിലൂടെ ഓർമിപ്പിക്കുന്നു. ഡ്രൈവറുടെ ശ്രദ്ധ കുറച്ചു സമയം മാറിയാൽതന്നെ വലിയ അപകടങ്ങൾ സംഭവിക്കുമെന്നും റോഡിലുള്ളവരുടെ ജീവനും അതുവഴി അപകടപ്പെടുകയാണെന്നും ആമിർഖാൻ പറയുന്നു. ഡ്രൈവിങ്ങിൽ ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് എന്ന മുന്നറിയിപ്പും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് പറയുമ്പോള്‍ ഗൂഗിള്‍ മാപ്പ് പോലുള്ള നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന സംശയത്തിനും ആമിർഖാൻ മറുപടി പറയുന്നുണ്ട്. ഗൂഗിള്‍ മാപ്പില്‍ വഴി അറിയാനായി ഫോണിലേക്ക് നോക്കുന്നതിന് പകരം വോയ്‌സ് നാവിഗേഷന്‍ ഫീച്ചര്‍ ഉപയോഗിച്ച് വണ്ടിയോടിക്കാനാണ് ആമിർ പറയുന്നത്. ഇങ്ങനെചെയ്താൽ റോഡിലെ ശ്രദ്ധമാറില്ല, അപകടങ്ങളുണ്ടാവില്ല എന്നും അദ്ദേഹം പറയുന്നു.
ഐ.ഐ.ടി ഡൽഹിയുടെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് ആൻഡ് ഇൻജുറി പ്രിവൻഷൻ സെന്റർ 2024ൽ നടത്തിയ ഒരു പഠനത്തിൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട മരണങ്ങൾ 2021ൽ 1,040 മരണങ്ങളിൽനിന്ന് 2022ൽ 1,132 ആയി ഉയർന്നതായി കണ്ടെത്തിയിരുന്നു. ഇതേ പഠനത്തിൽ ദേശീയ പാതകളിലെ മൊത്തം റോഡപകട മരണങ്ങൾ 2022ൽ 61,038 ആയി ഉയർന്നു, ഒരു വർഷം മുമ്പ് ഇത് 56,000 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.