അനന്ത് അംബാനിയുടെ ജന്മദിനം ആഘോഷിക്കാൻ സൽമാൻ ഖാൻ ഇപ്പോൾ ജാംനഗറിലാണ്
മുംബൈ: സമൂഹമാധ്യമത്തിൽ ഹൃദയസ്പർശിയായ സന്ദേശവും രസകരമായ ചിത്രവും പങ്കുവെച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിക്ക് ജന്മദിനാശംസകൾ നേർന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. റിലയൻസ് ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് അംബാനിയെ തന്റെ അനിയൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സൽമാൻ ഖാൻ സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഏറ്റവും നിസ്വാർത്ഥനും ദയയുള്ളവനും അനേകർക്ക് പ്രചോദനവുമായ അനിയന് ജന്മദിനാശംസകൾ’ എന്നായിരുന്നു സൽമാന്റെ വാക്കുകൾ.
പോസ്റ്റിനോടൊപ്പം സൽമാൻ ഖാൻ എഴുതിയത് ഇങ്ങനെ: ‘ഈ കാര്യം കേൾക്കൂ, ഓർമ്മശക്തി കുറവാണെങ്കിൽ എഴുതിവെക്കൂ — ഈ മനുഷ്യൻ രാജ്യത്തെയും ഉയർത്തും. എന്റെ കുഞ്ഞുസഹോദരൻ ആനന്ദിന് ദീർഘായുസ് നേരുന്നു. ഹൃദയത്തിലും ബുദ്ധിയിലും അംബാനിയായ ആനന്ദ്... ഒരു ശുദ്ധാത്മാവ്.’
വ്യാഴാഴ്ച രാത്രിയിലും അനന്ത് അംബാനിക്ക് ജന്മദിനാശംസകൾ നേർന്ന് സൽമാൻ നിരവധി ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ‘എറ്റവും നിസ്വാർത്ഥനും ദയയുമുള്ളവനും പലർക്കും പ്രചോദനവുമായ വ്യക്തി’ എന്നാണ് സൽമാൻ ആനന്ദിനെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.