സൂപ്പർ ഹിറ്റ് ചിത്രമായ റാം ജി റാവു സ്പിങ്ങിന്റെ ഹിന്ദി പതിപ്പായ ഫേരാ ഫേരിയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് സൂചന നൽകി സംവിധായകൻ പ്രിയദർശൻ. പിറന്നാൾ ആശംസ നേർന്നുകൊണ്ടുള്ള അക്ഷയ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായിട്ടാണ് പ്രിയദർശൻ ഫേരാ ഫേരിയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്.
അക്ഷയ്കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ; 'ജന്മദിനാശംസകള്‍ പ്രിയന്‍ സാര്‍, പ്രേതങ്ങളാല്‍ ചുറ്റപ്പെട്ട ഒരു സെറ്റില്‍ പിറന്നാള്‍ ആഘേഷിക്കാവുന്നതിനേക്കാള്‍ സന്തോഷമുള്ള കാര്യമെന്താണുള്ളത്. നിങ്ങളുടെ ദിവസം റീടേക്കുകളില്ലാതിരിക്കട്ടെ. നല്ല ഒരു വഴികാട്ടിയായും മാര്‍ഗദര്‍ശിയായും ഇരിക്കുന്നതിന് നന്ദി.വരാനുള്ള വര്‍ഷം നല്ല ഒരു വര്‍ഷമായിരിക്കട്ടെ
അതിന് മറുപടിയായി പ്രിയദര്‍ശന്‍ ഇങ്ങനെ കുറിച്ചു; 'നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി. ഇതിന് പകരമായി ഞാനൊരു സമ്മാനം തരാന്‍ ആഗ്രഹിക്കുന്നു.ഹേരാ ഫേരി 3 ചെയ്യാൻ ഞാനൊരുക്കമാണ്. നിങ്ങൾ റെഡിയാണോ?' പോസ്റ്റില്‍ ഹേരാ ഫേരിയിലെ മറ്റു താരങ്ങളായ സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരെ മെൻഷൻ ചെയ്യുകയും ചെയ്തു.നിലവിൽ അക്ഷയ് കുമാറിനെ നായകനാക്കി ഭൂത് ബംഗ്ലാ എന്ന ചിത്രമൊരുക്കുകയാണ് പ്രിയദര്‍ശന്‍.
2000ത്തിലാണ് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്ന റാംജി റാവു സ്പീക്കിങ്, 'ഹേരാ ഫേരി' എന്ന പേരില്‍ പ്രിയദര്‍ശന്‍ ബോളിവുഡില്‍ പുറത്തിറങ്ങുന്നത്. തബു നായികയായി എത്തിയ ചിത്രത്തില്‍ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വന്‍ വിജയമായിരുന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗം 2006ല്‍ പുറത്തിറങ്ങി. ഫിര്‍ ഹേരാ ഫേരി എന്നായിരുന്നു പേര്. ആദ്യഭാഗത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ തന്നെയായിരുന്നു രണ്ടാംഭാഗത്തിലും എത്തിയത്.
ഭൂത് ബംഗ്ലാ എന്ന ചിത്രത്തിലൂടെ അക്ഷയ് കുമാറും പ്രിയദർശനും വീണ്ടും ഒന്നിക്കുകയാണ്. 14 വർഷത്തിന് ശേഷമാണ് ഈ കോമ്പോ ഒന്നിക്കുന്നത്. കോമഡി ഹൊറർ ഴോണറിലൊരുങ്ങുന്ന ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2026 ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.