ഹൃത്വിക് റോഷന്റെ ആ ബോക്സോഫീസ് റെക്കോർഡ് ഇനി ഷാറൂഖിന്; പത്താനെ കുറിച്ച് നടൻ

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ഷാറൂഖ് ഖാൻ ചിത്രമായ പത്താന് ലഭിക്കുന്നത്. ആരാധകർ മാത്രമല്ല ബോളിവുഡ് സിനിമാ ലോകവും ചിത്രത്തിനായി ആകാംക്ഷയോടെയാണ്  കാത്തിരുന്നത്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഒറ്റ ദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി സ്വന്തമാക്കിയിട്ടുണ്ട്. ഹിന്ദി പതിപ്പിൽ നിന്ന് 70 കോടിയാണ് രണ്ട് ദിവസം കൊണ്ട് നേടിയത്. തമിഴ്, തെലുങ്ക് ഭാഷകളിലും പത്താൻ പ്രദർശനത്തിന് എത്തിയിരുന്നു.

അഞ്ച് വർഷത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ഇപ്പോഴിതാ പത്താൻ ടീമനിനേയും ഷാറൂഖ് ഖാനേയും അഭിനന്ദിച്ച് നടൻ ഹൃത്വിക് റോഷൻ എത്തിയിരിക്കുകയാണ്. തിരക്കഥ, സംവിധാനം, ദൃശ്യങ്ങൾ, സംഗീതം, എന്നിങ്ങനെ എടുത്തു പറഞ്ഞുകൊണ്ടാണ് ചിത്രത്തെ അഭിനന്ദിച്ചത്. 'അവിശ്വസനീയമായ കാഴ്ച' എന്നാണ് പത്താനെ വിശേഷിപ്പിച്ചത്.

'എന്തൊരു യാത്ര. അവിശ്വസനീയമായ കാഴ്ച, ഇതുപോലൊരു ദൃശ്യങ്ങൾ കണ്ടിട്ടില്ല. വളരെ മനോഹരമായ തിരക്കഥ, അതിശയിപ്പിക്കുന്ന സംഗീതം, മുഴുവൻ സമയവും അതിശയിപ്പിക്കുന്ന ട്വിസ്റ്റുകൾ. സിദ് നീ അത് വീണ്ടും ചെയ്തു, ആദി നിന്റെ ധൈര്യം എന്നെ വിസ്മയിപ്പിക്കുന്നു. ഷാരൂഖിനും ദീപികയ്ക്കും ജോണിനും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ'- ഹൃത്വിക് റോഷൻ ട്വിറ്ററിൽ കുറിച്ചു.

ഹൃത്വിക് റോഷന്റെ ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് പത്താനിലൂടെ മറി കടന്നിരിക്കുകയാണ് ഷാറൂഖ് . 53 കോടി രൂപയായിരുന്നു വാറിന്റെ ആദ്യദിന കളക്ഷൻ. പത്താൻ ഫസ്റ്റ് ഡേ 57കോടി രൂപയോളമാണ് നേടിയിരിക്കുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഷാറൂഖ് ഖാൻ ചിത്രത്തിന് മികച്ച ഓപ്പണിങ് കളക്ഷൻ ലഭിക്കുന്നത്.

Tags:    
News Summary - Hrithik Roshan Pens About Pathaan Review ‘Incredible vision’ for Shah Rukh Khan-Deepika’s film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.