മുംബൈ: ഇന്ത്യൻ സിനിമയിലേക്ക് വൻ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് നടി പ്രിയങ്ക ചോപ്ര. രണ്ട് പ്രധാന ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തിരിച്ചെത്തുകയാണ് താരം. മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രവും ഹൃതിക് റോഷനുമൊത്തുള്ള ക്രിഷ് 4 എന്നിവയുമാണ് പ്രിയങ്കയുടെ തിരിച്ച് വരവ് ഉറപ്പാക്കുന്ന ചിത്രങ്ങൾ.
ഹൃതിക് റോഷൻ ആദ്യമായി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നു എന്ന പ്രത്യേകതകൂടി ക്രിഷ് 4ന് ഉണ്ട്. ആദ്യ ഭാഗങ്ങളിലെ പ്രധാന കഥാപാത്രമായ പ്രിയയെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. 2026 ന്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്.
പ്രിയങ്ക ചോപ്ര ഇപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രത്തിനായി 30 കോടി രൂപ വാങ്ങുന്നതായാണ് റിപ്പോർട്ട്. ക്രിഷ് 4 ന് പ്രതിഫലം ഏകദേശം 20 മുതൽ 30 കോടി രൂപ വരെയാകുമെന്ന് റിപ്പോർട്ടുണ്ട്.
ഹൃത്വിക് അടുത്തിടെ പ്രിയങ്ക ചോപ്രയുമായും പങ്കാളി ഗായകൻ നിക്ക് ജോനാസുമായും കൂടികാഴ്ച നടത്തിയിരുന്നു. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രീതി സിന്റ, പ്രിയങ്ക ചോപ്ര, വിവേക് ഒബ്‌റോയ്, രേഖ എന്നിവരും ചിത്രത്തിൽ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.