ശ്രീനിവാസന്റെ സംസ്കാര ചടങ്ങിൽ ജയറാം പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചർച്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. മലയാള സിനിമയിൽ നിന്നും പുറത്തുനിന്നുമുള്ള നിരവധി പ്രശസ്തർ ശ്രീനിവാസനെ അവസാനമായി കാണാൻ എത്തിയിരുന്നു. ചെന്നൈയിലെ ചിത്രീകരണ തിരക്കുകൾ കാരണം മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു ജയറാം പറഞ്ഞത്.
ഇപ്പോഴിതാ, ഇത്തരം വിമർശനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പിതാവിന് പിന്തുണ അറിയിച്ചിരിക്കുകയാണ് നടൻ കാളിദാസ് ജയറാം. ശ്രീനിവാസനുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം എങ്ങനെയായിരുന്നുവെന്ന് ജയറാമിന് മാത്രമേ അറിയൂ എന്നും ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും ഗലാറ്റ പ്ലസിനോട് സംസാരിക്കവെ കാളിദാസ് പറഞ്ഞു.
'സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വളരെയധികം വിദ്വേഷം പ്രചരിക്കുന്നതായി എനിക്ക് തോന്നുന്നു. ഇന്റർനെറ്റ് ഉപയോക്താക്കൾ അവരുടെ അജ്ഞാത അക്കൗണ്ടുകൾ വഴി വെറുപ്പ് നിറഞ്ഞ അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നു. അവർ തമ്മിലുള്ള ബന്ധം എന്താണെന്ന് അവർക്കറിയാം. അത് ആരോടും വിശദീകരിക്കേണ്ടതില്ല' -കാളിദാസ് പറഞ്ഞു.
അതേസമയം, 2025 ഡിസംബർ 20നാണ് ശ്രീനിവാസൻ അന്തരിച്ചത്. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം. സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് 1977ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.