എങ്ങനെയാണ് ജെനീലിയ 'സിതാരെ സമീൻ പറിൽ' എത്തിയത്? പിന്നിൽ ആ നടനോ?

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആമിർ ഖാന്‍റെ സിതാരേ സമീൻ പർ. പ്രഖ്യാപനം മുതൽ ചിത്രത്തെക്കുറിച്ച് വലിയ ചർച്ചകളുണ്ടാവുന്നുണ്ട്. ഇപ്പോൾ, ട്രെയിലറും ഗാനങ്ങളും പുറത്തിറങ്ങിയതിനുശേഷം ആവേശം വീണ്ടും വർധിച്ചു. ഇതിനിടയിൽ, നിങ്ങളിൽ മിക്കവർക്കും അറിയാത്ത രസകരമായ ഒരു വസ്തുതയുണ്ട്. മിസ്റ്റർ പെർഫെക്ഷനിസ്റ്റ് തന്നെയാണ് ജെനീലിയ നായികയായി നിർദേശിച്ചത്.

അടുത്തിടെ ഒരു അഭിമുഖത്തിനിടെ സിതാരേ സമീൻ പർ സംവിധായകൻ ആർ.എസ് പ്രസന്ന, ചിത്രത്തിലെ ജെനീലിയ ദേശ്മുഖിന്റെ അപ്രതീക്ഷിത കാസ്റ്റിങ്ങിനെക്കുറിച്ച് സംസാരിച്ചു. നായികയെക്കുറിച്ച് ആലോചിച്ചപ്പോൾ ആമിർ ഖാനാണ് ജെനീലിയയുടെ പേര് നിർദേശിച്ചതെന്ന് സംവിധായകൻ പറഞ്ഞു. ആമിർ ഖാൻ പ്രൊഡക്ഷൻസ് നിർമിച്ച ജാനേ തു... യാ ജാനേ നാ എന്ന ചിത്രത്തിലൂടെയാണ് ജെനീലിയ ദേശ്മുഖ് പ്രശസ്തിയിലേക്ക് ഉയർന്നത്.

ജെനീലിയ ദേശ്മുഖ് എങ്ങനെയാണ് ഈ തീരുമാനത്തിലെത്തിയതെന്നും സംവിധായകൻ വെളിപ്പെടുത്തി. താനും ആമിർ ഖാനും ഒരുപാട് പേരുകൾ ചർച്ച ചെയ്തിരുന്നു. റിതേഷ് ദേശ്മുഖ് തന്റെ നല്ല സുഹൃത്താണെന്നും അടുത്തിടെ റിതേഷിനെയും ജെനീലിയയേയും കണ്ടുമുട്ടിയിരുന്നു. അപ്പോഴാണ് ജെനീലിയയും സിനിമയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കഥ വിവരിക്കുമ്പോൾ ചിത്രത്തിലെ നായിക വളരെ മനോഹരമായ ഒരു കഥാപാത്രമാണെന്ന് പ്രസന്ന പറഞ്ഞു. അവർക്കും കഥാപാത്രത്തെ ഇഷ്ടമായി. അതുകൊണ്ട് തന്നെ നായികക്ക് വേണ്ടി അധികം തിരയേണ്ടി വന്നിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. 

Tags:    
News Summary - How did Genelia Deshmukh come on board Sitaare Zameen Par?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.