നടി ഹിന ഖാൻ വിവാഹിതയായി. റോക്കി ജയ്സ്വാളാണ് വരൻ. ഹിനയും റോക്കിയും 13 വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെ ഹിനയാണ് ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
രണ്ട് വ്യത്യസ്ത ലോകങ്ങളില്‍ നിന്ന് ഞങ്ങള്‍ സ്‌നേഹത്തിന്റെ ഒരു പ്രപഞ്ചം കെട്ടിപ്പടുത്തു. ഹൃദയങ്ങള്‍ ഒത്തുചേര്‍ന്നു. ഞങ്ങളുടെ വീടാണ്, ഞങ്ങളുടെ വെളിച്ചമാണ്, ഞങ്ങളുടെ പ്രതീക്ഷയാണ്, ഞങ്ങള്‍ ഒരുമിച്ച് എല്ലാ തടസ്സങ്ങളെയും മറികടക്കുകയാണ്. ഇന്ന് ഞങ്ങളുടെ ഒത്തുചേരല്‍ സ്‌നേഹത്തിലും നിയമത്തിലും എന്നേക്കുമായി മുദ്രവെച്ചിരിക്കുന്നു. ഭാര്യയും ഭര്‍ത്താവുമായി ഞങ്ങള്‍ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു.' എന്ന് ഹിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഹിന ഖാനും റോക്കി ജയ്‌സ്വാളും ആദ്യമായി കണ്ടുമുട്ടിയത്. അക്ഷര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ജയ്‌സ്വാൾ ഈ സിനിമയുടെ സൂപ്പര്‍വൈസിങ് പ്രൊഡ്യൂസറായിരുന്നു. 2017 ലാണ് ഇരുവരും പ്രണയം ഔദ്യോഗികമായി അറിയിച്ചത്.
തനിക്ക് സ്തനാർബുദം ബാധിച്ചതായി കഴിഞ്ഞ വർഷം ഹിന ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. സ്റ്റേജ് മൂന്ന് അർബുദത്തിനുള്ള ചികിത്സയിലാണ് താനെന്നും കരുത്തോടെ രോഗത്തെ നേരിടുകയാണെന്നും ഹിന പറയുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.