ബോളിവുഡ് താരം ഗോവിന്ദയും ഭാര്യയും വേർപിരിയുന്നു? റിപ്പോർട്ടുകൾ ഇങ്ങനെ..

ബോളിവുഡ് നടൻ ഗോവിന്ദയും ഭാര്യ സുനിത അഹുജയും വേർപിരിയുന്നതായി റിപ്പോർട്ട്.  37 വർഷമായി ഇരുവരും വിവാഹിതരാണ്. സാമുഹ്യ മാധ്യമങ്ങളിൽ ഇരുവരും വേർപിരിയുന്ന വാർത്തകൾ പരക്കുന്ന സാഹചര്യത്തിൽ കുടംബവുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തി കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത നൽകുന്നത്.

സുനിത മാസങ്ങൾക്ക് മുമ്പ് ഒരു ഡിവോഴ്സ് നോട്ടീസ് അയച്ചിരുന്നു എന്നാൽ അതിന് ശേഷം യാതൊരു നീക്കങ്ങളും ഇല്ലായിരുന്നുവെന്നും ബന്ധുവിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തുടർച്ചയായുള്ള വഴക്കുകളും സ്വർചേർച്ച ഇല്ലായ്മയും ഇരുവരെയും ഡിവോഴ്സിലേക്ക് തള്ളിയിട്ടെന്നാണ് വാർത്തകൾ പരന്നത്. എന്നാൽ താരവും കുടുംബവും ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല

'കുടുംബത്തിലെ ചില അംഗങ്ങൾ നടത്തിയ ചില പ്രസ്താവനകൾ കാരണം ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ കൂടുതലൊന്നും ഇല്ല, ഗോവിന്ദ ഒരു സിനിമ തുടങ്ങാനുള്ള ഒരുക്കത്തിലാണ്, അതിനായി കലാകാരന്മാർ ഞങ്ങളുടെ ഓഫീസ് സന്ദർശിക്കുന്നു. ഞങ്ങൾ അതിന്‍റെ പിറകിലാണ്,' ഗോവിന്ദയുടെ മാനേജർ ശശി സിൻഹയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സിനിമയുടെ പിറകയാണ് താനെന്നാണ് ഇക്കാര്യത്തിൽ ഗോവിന്ദയുടെയും മറുപടി. ആർക്കും തങ്ങളെ പിരിക്കാൻ സാധിക്കില്ലെന്നും പുറത്തുവരേക്കാൾ കൂടുതൽ വീടുകൾ തകർക്കാൻ ആഗ്രഹിക്കുന്ന മറ്റ് മനുഷ്യരുണ്ട് എന്നാണ് സുനിത കുറച്ചുനാളുകൾക്ക് മുമ്പ് ഡിവോഴ്സിനെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി. ദമ്പതികൾക്ക് നർമദ അഹുജ, യഷ്വർദൻ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

Tags:    
News Summary - Govinda and Sunita Ahuja are getting divorced? Here's the reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.